അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സെലക്ഷന്‍ ട്രയല്‍സ്

2014-15 അദ്ധ്യയന വര്‍ഷത്തേക്ക് അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.സ്‌പോട്‌സ് സ്‌കൂളിലേക്ക് +1 അഡ്മിഷനുവേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സ് തിരഞ്ഞെടുക്കപ്പെട്ട സെന്ററുകളില്‍ നടത്തും. ഇപ്പോള്‍ 10-ാം ക്ലാസില്‍ പഠിക്കുന്ന സ്‌പോട്‌സില്‍ പ്രാവീണ്യം ഉള്ള എസ്.സി/എസ്.ടി. വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ജാതി, വയസ്സ്, എന്നിവ തെളിയിക്കുന്ന ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ രേഖ, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പത് മണിക്ക് ഹാജരാകണം. ട്രയല്‍സില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുവദനീയമായ ടി.എ/ഡി.എ നല്‍കും. (വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യപ്രദമായ ജില്ലകളില്‍ ട്രയല്‍സില്‍ പങ്കെടുക്കാം.) ഇനി പറയുന്ന പ്രകാരമാണ് ട്രയല്‍സ് നടക്കുക. മാര്‍ച്ച് 24 - എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. വയനാട്, 25- ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് കോഴിക്കോട്, 26 - എം.എസ്.പി.ഗ്രൗണ്ട് മലപ്പുറം, 27- വിക്ടോറിയ കോളേജ് പാലക്കാട്, 28 - എസ്.എച്ച്. കോളേജ് തേവര, എറണാകുളം, 29-സെന്‍ട്രല്‍ സ്റ്റേഡിയം തിരുവനന്തപുരം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9746661446.

Post a Comment

Previous Post Next Post