അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ശ്രീ പി.ഐ.ഷെയിക് പരീത് പുതിയ ഡി പി ഐ

എറണാകുളം ജില്ലാ കളക്ടറായിരുന്ന പി.ഐ.ഷെയിക് പരീതിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടറായി ബിജുപ്രഭാകറിനെ നിയമിച്ചു.
തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന കെ.എല്‍.സതീഷിനെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.പത്തനംതിട്ടയില്‍ ജില്ലാ കളക്ടറായിരുന്ന പ്രണബ് ജ്യോതിനാഥിനെ കൊല്ലത്തും കൊല്ലം കളക്ടറായിരുന്ന ബി.മോഹനനെ പത്തനംതിട്ടയിലും നിയമിച്ചു. ഐ.ടി.മിഷന്‍ ഡയറക്ടറായിരുന്ന പി.ബാലകിരണിനെ കണ്ണൂര്‍ ജില്ലാ കളക്ടറായും കണ്ണൂര്‍ ജില്ലാ കളക്ടറായിരുന്ന എം.ജി.രാജമാണിക്യത്തിനെ എറണാകുളത്ത് ജില്ലാ കളക്ടറായും നിയമിച്ചു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനെ വയനാട് ജില്ലാ കളക്ടറായും നിയമിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post