അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ പ്രമോഷന്‍ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ സര്‍ക്കാര്‍ എയ്‍ഡഡ് സ്കൂളുളില്‍ അധിക തസ്‍തിക അനുവദിച്ച് ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷാ പരിശീലനം

2014 എസ്.എസ്.എല്‍.സി ഐ.ടി പരീക്ഷയോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഫെബ്രവരി 13,14 തീയതികളില്‍ നടത്തുന്നു. ഒറ്റപ്പാലം,ഷൊര്‍ണൂര്‍, ചെര്‍പ്പുളശ്ശേരി ഉപജില്ലകള്‍ക്ക് ഒറ്റപ്പാലം ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലും  തൃത്താല, പട്ടാമ്പി, ഉപജില്ലകള്‍ക്ക് പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലും  ഫെബ്രവരി 13ന് രാവിലെ പത്തുമണിക്കാണ് പരിശീലനം. ആലത്തൂര്‍, പറളി, ഉപജിലകള്‍ക്ക്  ഫെബ്രവരി 13 ന് ഉചയ്ക്ക് രണ്ടു മണിക്കും ചിറ്റൂര്‍, കൊല്ലങ്കോട് ഉപജിലകള്‍ക്ക് ഫെബ്രവരി 14 ന് രാവിലെ പത്ത് മണിക്കും പാലക്കാട്, കുഴല്‍മന്ദം ഉപജിലകള്‍ക്ക് ഫെബ്രവരി 14 ന് ഉചയ്ക്ക്  രണ്ടു മണിക്കും പാലക്കാട് സുല്‍ത്താന്‍പേട്ടയിലുള്ള ഐ.ടി@സ്ക്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ചായിരിക്കും പരിശീലനം.
മണ്ണാര്‍ക്കാട് ഉപജില്ലയ്ക്ക് ഫെബ്രവരി 13 ന് ഉചയ്ക്ക് രണ്ടു മണിക്ക് മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്ക്കൂളില്‍ വെച്ചായിരിക്കും പരിശീലനം.
സ്ക്കൂളുകളിലെ എസ്.ഐ.ടിസി,ജോ.എസ്.ഐ.ടിസി ഉള്‍പ്പെടെ ഇന്‍വിജിലേറ്റര്‍മാരായി
നിയോഗിക്കപ്പെടാന്‍ പ്രധാന അധ്യാപകര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പത്താം ക്ലാസില്‍ ഐ.ടി പഠിപ്പിക്കുന്ന അധ്യാപകര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിക്കുന്നു.

Post a Comment

Previous Post Next Post