അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ : മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടി

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട കൂടുതല്‍ കാര്യങ്ങള്‍ സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സെന്ററായ ഐ.സി.എഫ്.ഒ.എസ്.എസിന്റെ ഡയറക്ടര്‍ സതീഷ് ബാബുവിന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപജ്ഞാതാവ് റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായി ക്ലിഫ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ച നിര്‍ദേശം നല്കിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ മേഖലകളില്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ആവശ്യമെങ്കില്‍ അതിനു തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ അന്ധര്‍ക്കുവേണ്ടിയും ഭാഷയുടെ പുരോഗതിക്കുവേണ്ടിയും മറ്റും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് സ്റ്റാള്‍മാന്‍ ചൂണ്ടിക്കാട്ടി. സോഫ്റ്റ്‌വെയറിന്റെ ഉപയോഗം, വികസനം, വിതരണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രചാരണം. സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ എല്ലാ ഉപയോക്താക്കള്‍ക്കും നിയന്ത്രണം ലഭിക്കുകയും അതു വികസിപ്പിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരെ സന്ദര്‍ശിച്ചശേഷമാണ് സ്റ്റാള്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്.

Post a Comment

Previous Post Next Post