അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

എയ്ഡഡ് സ്‌കൂളുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

എയ്ഡഡ് സ്‌കൂള്‍ പ്രഥമാധ്യാപകരും എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും അവര്‍ സൂക്ഷിപ്പുകാരായ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് അതത് സ്‌കൂളുകളിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി തുടരുന്നതാണെന്ന് സ്പഷ്ടീകരിച്ച് ഉത്തരവായി. ഇതനുസരിച്ച് എയിഡഡ് മേഖലയിലെ സ്‌കൂളുകളിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരും അപ്പില്‍ അധികാരികളുടെയും പരിഷ്‌കരിച്ച പട്ടിക ചുവടെ . വിഭാഗം, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പീല്‍ അധികാരി എന്ന ക്രമത്തില്‍. എല്‍.പി/യു.പി. സ്‌കൂള്‍-മാനേജര്‍/പ്രഥമാധ്യപകര്‍, ബന്ധപ്പെട്ട അസിസ്റ്റന്റ് എജ്യുക്കേഷണല്‍ ഓഫീസര്‍. ഹൈസ്‌കൂള്‍ - മാനേജര്‍/പ്രഥമാധ്യാപകര്‍, ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ - മാനേജര്‍/പ്രിന്‍സിപ്പല്‍, ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍, തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ - മാനേജര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ അസിസ്റ്റന്റ് ഡയറക്ടര്‍.

Post a Comment

Previous Post Next Post