NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

TAN Registration in TRACES


TRACES ൽ (TDS Reconciliation Analysis and Correction Enabling System)
TAN രജിസ്റ്റർ ചെയ്യുന്ന വിധം 
TRACES -TAN Registration and Login - Helpfile from Traces
  
     ഇൻകം ടാക്സിന്റെ പുതിയ നടപടിക്രമങ്ങൾ അനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും TAN നമ്പർ TRACES ൽ രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്.  രജിസ്റ്റർ ചെയ്ത ശേഷം അതിൽ നിന്നും Form 16 (Part A) generate ചെയ്ത്, ഡൌണ്‍ലോഡ് ചെയ്യണം. മെയ്‌ 31നകം ഇത് ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കപ്പെട്ട എല്ലാവർക്കും DDO നൽകണം എന്ന് Section 203 പറയുന്നു. 
    
TRACES ൽ TAN രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.
STEP 1 
 ചുവടെ കൊടുത്ത പേജ് തുറക്കും. രജിസ്റ്റർ ചെയ്യുന്നതിനുള്ള 5 ഘട്ടങ്ങളിൽ ഒന്നാമത്തെതാണ് ഇത്.
Click to enlarge image
ഇതിൽ TAN നമ്പർ ചേർത്ത ശേഷം അതിൽ കാണുന്ന 'Verification Code' താഴെയുള്ള സെല്ലിൽ ചേർക്കുക.  'Verification Code ' വ്യക്തമാകുന്നില്ലെങ്കിൽ 'Click to refresh image ' ക്ലിക്ക് ചെയ്‌താൽ മതി.  ശേഷം ' proceed ' ക്ലിക്ക് ചെയ്യുക.

STEP 2 
Click to enlarge image
അപ്പോൾ തുറക്കുന്ന ഈ പേജിൽ ഒരു Financial Year ഉം ഒരു Quarter ഉം കാണാം.  ആ ക്വാർട്ടറിന്റെ 15 അക്ക Token No ചേർക്കുക.  അതിനു ശേഷം Part 1 നു താഴെയുള്ള 'Please select if the payment was done by Book Adjustment (For Government Deducters) ന്റെ തുടക്കത്തിലുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് ടിക്ക് മാർക്ക്‌ ഇടുക.
Click to enlarge image
'Date on which Tax Deposited' നു നേരെ ആ ക്വാർട്ടറിലെ ഏതെങ്കിലും ഒരു ചലാൻ (മൂന്ന് പേരുടെ എങ്കിലും ടാക്സ് കുറച്ച മാസം ആവുക. അങ്ങിനെ ഇല്ലെങ്കിൽ രണ്ടോ ഒന്നോ  പേരുടെ ടാക്സ് കുറച്ച മാസം എടുക്കാം ) തെരഞ്ഞെടുത്ത്  ആ മാസത്തിന്റെ അവസാനദിവസം ചേർക്കാം .  അത് അവിടെ ഉദാഹരണത്തിൽ കാണിച്ച പോലെ തന്നെ കൊടുക്കുക.
'Challan Amount' നു നേരെ ആ മാസം ആകെ കുറച്ച ടാക്സ് ചേർക്കുക.  ഇവിടെ 100 രൂപയ്ക്ക് 100.00 എന്ന് ചേർക്കണം.
'PAN as in Statement' എന്നതിന് കീഴെ ഉള്ള മൂന്നു കോളങ്ങളിൽ ആ മാസത്തിൽ ടാക്സ് കുറച്ച മൂന്നു പേരുടെ (മൂന്നു പേർ ഇല്ലെങ്കിൽ ഉള്ളവരുടെ) PAN നമ്പരുകൾ ചേർക്കുക.  
'Total Amount Deposited' എന്നതിന് നേരെ ആ മാസം ഓരോരുത്തരുടെയും പേരില് കുറച്ച ടാക്സ് ചേർക്കുക .  ഇവിടെയും രൂപയും പൈസയും ചേർക്കണം .
അതിനു ശേഷം proceed ക്ലിക്ക് ചെയ്യുക.  രണ്ടാം ഘട്ടത്തിൽ ചേർത്തവ ശരിയെങ്കിൽ അടുത്ത പേജ് തുറക്കുന്നു.
STEP 3 
Category of Deductor ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ നിന്നും സെലക്ട്‌ ചെയ്യുക.  
PAN of Authorised Person എന്നയിടത്ത് DDO യുടെ PAN നമ്പർ ചേർക്കുക .
DOD of the Authorised Person ന് നേരെ DDO യുടെ ജനനതിയ്യതി ഉദാഹരണത്തിൽ കൊടുത്ത രൂപത്തിൽ എന്റർ ചെയ്യുക.  ഇത് ചേർത്താൽ DDO യുടെ പേരും പിതാവിന്റെ  പേരും generate ചെയ്യപ്പെടും.
'Are you an Employee of the Deductor' -എന്നയിടത്ത് yes ക്ലിക്ക് ചെയ്യാം.
അഡ്രസ്‌ ചേർക്കുന്നതിനായി 'Same as in TAN Master' എന്നതിന് തുടക്കത്തിലുള്ള ബോക്സ്‌ ടിക്ക് ചെയ്‌താൽ TAN രജിസ്റ്റർ ചെയ്യുമ്പോൾ നല്കിയ അഡ്രസ്സും   'Same as in Last Statement' നു തുടക്കത്തിൽ ഉള്ള ബോക്സ്‌ ടിക്ക് ചെയ്‌താൽ അവസാനം കൊടുത്ത TDS Statement ൽ  കൊടുത്ത അഡ്രസ്‌ ഉം കോളങ്ങളിൽ നിറയും.
Communication Details നൽകാൻ  'Same as in TAN Master' അല്ലെങ്കിൽ  'Same as in Last Statement' ക്ലിക്ക് ചെയ്യാം.  
തുടർന്നു ഫോണ്‍ നമ്പർ, മൊബൈൽ നമ്പർ, E Mail അഡ്രസ്‌ എന്നിവ നല്കാം.  ചുവപ്പ് കുത്തുള്ള കോളങ്ങൾ നിർബന്ധമായും ചേർക്കേണ്ടവയാണ്.  E  Mail, mobile എന്നിവയിലേക്ക് വരുന്ന Verification Code , Link എന്നിവ അവസാനഘട്ടത്തിൽ ആവശ്യമുള്ളത്കൊണ്ട് അവ കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക.
തുടർന്ന് Next ക്ലിക്ക് ചെയ്‌താൽ നാലാമത്തെ ഘട്ടത്തിൽ എത്താം.
STEP 4 
ഇതിൽ TRACES ൽ ലോഗിൻ ചെയ്യാനുള്ള User ID, Password എന്നിവ ഉണ്ടാക്കി നൽകണം.  ഒരു User ID കണ്ടെത്തി എന്റർ ചെയ്തു Check Availability ക്ലിക്ക് ചെയ്തു അത് ലഭ്യമാണോ എന്ന് പരിശോധിക്കുക.
Password ന്  നേരെയുള്ള ചോദ്യചിൻഹത്തിൽ ക്ലിക്ക് ചെയ്തു അതിൽ ഉള്ള നിർദേശപ്രകാരം പാസ്സ്‌വേർഡ്‌ തയ്യാറാക്കി രണ്ട് ഇടത്തും എന്റർ ചെയ്യുക.  എന്നിട്ട് Create Account ക്ലിക്ക് ചെയ്യുക.  ഇതോടെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുന്നു.
STEP 5 
ഇപ്പോൾ തുറക്കുന്ന പേജിൽ നാം ഇത് വരെ ചേർത്തിയ കാര്യങ്ങൾ കാണാം.  ഇവയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനുണ്ടെങ്കിൽ Edit ക്ലിക്ക് ചെയ്തു മാറ്റങ്ങൾ വരുത്താം. അപ്പോൾ നാം മൂന്നാം ഘട്ടത്തിലേക്ക് തിരിച്ചുപോകും.  മാറ്റങ്ങളൊന്നും വരുത്താനില്ലെങ്കിൽ Confirm ക്ലിക്ക് ചെയ്യുക.  
അപ്പോൾ Registration Request successfully submitted എന്ന് കാണിക്കുന്ന പേജ് തുറക്കും.  അതിൽ കാണുന്ന Activation link to activate account  നു നേരെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 
അപ്പോൾ താഴെ കാണുന്ന പേജ് തുറക്കും 
Click to enlarge image
ഈ പേജിൽ  code sent through mail എന്നിടത്ത്  E Mail ൽ വന്ന Activation Code 1 കോപ്പി ചെയ്തു പേസ്റ്റ് ചെയ്യുക.  Code sent through SMS എന്നിടത്ത് മൊബൈലിൽ SMS ആയി വന്ന Activation Code 2 എന്റർ ചെയ്യുക.  തുടർന്ന് submit ക്ലിക്ക് ചെയ്യുക.   ഇതോടെ Registration പൂർത്തിയാവുന്നു.
ഇനി ligin പേജ് തുറന്ന് ലോഗിൻ ചെയ്യാം.
FOR TRACES PDF Generation Utility, to Convert Text File into PDF(Form 16 / 16A, TAN, PAN, Tax Payers, Form 16, TDS Certificate) click on the link below
And for the e-tutorial of PDF GenerationUtility Click here
 


Post a Comment

Previous Post Next Post