ശമ്പളനിര്‍ണ്ണയത്തിലെ
അപാകതകള്‍ മൂലം അധികമായി കൈപ്പറ്റിയ തുക കണ്ടെത്തുന്നതിനുള്ള പരിശോധന
നടത്തുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി ഒറ്റത്തവണത്തേക്കു മാത്രമായി
നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു.
വകുപ്പ് തലവന്മാര്‍/മേലധികാരികള്‍ ഈ തീയതിക്കകം പരിശോധന പൂര്‍ത്തിയാക്കി
തിരിച്ചടവ് സംബന്ധിച്ച സമാഹൃത റിപ്പോര്‍ട്ട് നിര്‍ദ്ദിഷ്ട പട്ടികയില്‍
തയ്യാറാക്കി ഡിസംബര്‍ 31 ന് മുമ്പായി രണ്ടുപകര്‍പ്പുകള്‍ ധനകാര്യ
വകുപ്പിനും ഒരു പകര്‍പ്പ് അതാത് വകുപ്പിന്റെ /സ്ഥാപനത്തിന്റെ ഫിനാന്‍സ്
ഓഫീസര്‍/ആഡിറ്റ് നിര്‍വ്വഹണ വകുപ്പിന്റെ മേലധികാരിക്കും സമര്‍പ്പിക്കണം.
ഇക്കാര്യത്തിലുള്ള വീഴ്ച ഗൗരവമായി കാണുന്നതും വകുപ്പുതല അച്ചടക്കനടപടികള്‍
സ്വീകരിക്കുമെന്നും ധനവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍
വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍