അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

മേഖലാ ഓഫീസുകള്‍

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പുതിയതായി മൂന്ന് മേഖലാ ഓഫീസുകള്‍ കൂടി പൊതു വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ പുനര്‍ വിന്യസിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഓഫീസുകളോട് ചേര്‍ന്ന് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വകുപ്പിന്റെ നിലവിലുള്ള ജോലിഭാരം കണക്കിലെടുത്താണ് നിലവില്‍ തിരുവനന്തപുരം , എറണാകുളം, കോഴിക്കോട്, എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മേഖലാ ഓഫീസുകള്‍ക്കു പുറമേ പുതിയ ഓഫീസുകള്‍ അനുവദിച്ചത്. റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറുടെയും അക്കൗണ്ട്‌സ് ഓഫീസര്‍മാരുടെയും ജൂനിയര്‍ സൂപ്രണ്ടുമാരുടെയും ഫുള്‍ടൈം മീനിയല്‍മാരുടെയും മൂന്നു വീതം തസ്തികകളും ക്ലാര്‍ക്കുമാരുടെ മുപ്പത് തസ്തികകളും ടൈപ്പിസ്റ്റുകളുടെ ആറ് തസ്തികകളും പുതിയതായി സൃഷ്ടിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post