അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ബി.എഡ് പ്രവേശനം

ഗവണ്‍മെന്റ്/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലേയ്ക്ക് ബി.എഡ് പ്രവേശനത്തിന് ഒക്‌ടോബര്‍ ~ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിയ്‌ക്കേണ്ടത് എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഡയറക്ടര്‍ക്കാണ്. പ്രോസ്‌പെക്ടസ്സും ബന്ധപ്പെട്ട കോളേജുകളുടെയും കോഴ്‌സുകളുടെയും വിശദാംശങ്ങള്‍www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ക്കൂടി രേഖപ്പെടുത്തിയതിനുശേഷം ലഭിക്കുന്ന ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ബാങ്കില്‍ ഒക്‌ടോബര്‍ ഒന്ന് വരെ ഫീസ് ഒടുക്കാം. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗത്തിന് 500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗം 250 രൂപയും ആണ്. ബാങ്കില്‍ നിന്നും ലഭിക്കുന്ന അപേക്ഷാ നമ്പറും, ചെല്ലാന്‍ നമ്പറും ഉപയോഗിച്ച് അപേക്ഷകര്‍ക്ക് ഒക്‌ടോബര്‍ മൂന്നുവരെ ഓണ്‍ ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകള്‍ സഹിതം ഒക്‌ടോബര്‍ നാലിന് തീയതി അഞ്ച് മണിക്കകം ഡയറക്ടര്‍, എല്‍.ബി.എസ്സ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം. എന്ന വിലാസത്തില്‍ എത്തിക്കണം. വിശദ വിവരങ്ങള്‍www.lbscentre.org, www.lbskerala.com എന്നീ വെബ് സൈറ്റുകളിലും, 0471 2560361, 62, 63, 64,65 എന്നീ നമ്പറുകളിലും ലഭിക്കും.

Post a Comment

Previous Post Next Post