ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

എസ് ഐ ടി സി ഫോറം പാലക്കാട് ഉദ്ഘാടനം ചെയ്തു

       

പാലക്കാട് ജില്ലയിലെ എസ് ഐ ടി സി മാരുടെ കൂട്ടായ്മയായ എസ് ഐ ടി സി ഫോറത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ പി സി അശോക് കുമാര്‍ നിര്‍വഹിച്ചു. പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പാലക്കാട് ഡി ഇ ഒ ശ്രീ എ അബൂബക്കര്‍, ചേര്‍പ്പുളശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ എം ജയരാജന്‍, ഐ ടി@സ്കൂള്‍ പാലക്കാട് മാസ്റ്റര്‍ ട്രയിനര്‍ കോര്‍ഡിനേറ്റര്‍ ശ്രീമതി സുധീര, ശ്രീ സുഷേണ്‍,ശ്രീ ബിജു പോള്‍, ശ്രീ കബീറലി,ശ്രീ സജിത്ത്  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീ യു ശിവദാസന്‍ അധ്യക്ഷനായിരുന്നു. ശ്രീ സുജിത്ത് എസ് സ്വാഗതവും ശ്രീ ടി ഷൗക്കത്തലി നന്ദിയും പ്രകാശിപ്പിച്ചു
         എസ് ഐ ടിസി മാര്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ അധികരിച്ച് ശ്രീ പത്മകുമാര്‍ അവതരിപ്പിച്ച പ്രശ്നങ്ങളെക്കുറിച്ച് നിരവധി അധ്യാപകര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു.ശ്രീ അബ്ദുല്‍ മജീദ് മറുപടി നല്‍കി. വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി അറുപതോളം അധ്യാപകര്‍ പങ്കെടുത്തു

Post a Comment

Previous Post Next Post