ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകള്‍ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഏഴ് വരെയുള്ള ദിവസങ്ങളിലായി നടക്കും. പരീക്ഷ എഴുതാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ മാര്‍ച്ചിലെ ഒന്നാം വര്‍ഷ പരീക്ഷ എഴുതിയ സ്‌കൂളുകളില്‍ ആഗസ്റ്റ് 14 നകം അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷാ ടൈംടേബിള്‍ : സെപ്തംബര്‍ 30 തിങ്കളാഴ്ച രാവിലെ പാര്‍ട്ട് - ഒന്ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് സെക്കന്റ് ലാംഗ്വേജ്, കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഒക്ടോബര്‍ ഒന്ന് ചൊവ്വാഴ്ച രാവിലെ ഫിസിക്‌സ്, ജ്യോഗ്രഫി, അക്കൗണ്ടന്‍സി, ഫിലോസഫി, മ്യൂസിക്, ആന്ത്രോപ്പോളജി, ജേര്‍ണലിസം. ഉച്ചയ്ക്ക് ജിയോളജി, സോഷ്യല്‍ വര്‍ക്ക്, ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ച രാവിലെ കെമിസ്ട്രി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത ശാസ്ത്ര, ഉച്ചയ്ക്ക് ഗാന്ധിയന്‍ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച രാവിലെ മാത്തമാറ്റിക്‌സ്, പാര്‍ട്ട് - മൂന്ന് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സൈക്കോളജി, സംസ്‌കൃത സാഹിത്യ. ഉച്ചയ്ക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്‌സ്, പാര്‍ട്ട് - മൂന്ന് ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച രാവിലെ ബയോളജി, സോഷ്യോളജി, ഉച്ചയ്ക്ക് ഹോം സയന്‍സ്, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി & കള്‍ച്ചര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് സര്‍വീസ് ടെക്‌നോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.45 വരെയും, പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് രാവിലെ 9.30 മുതല്‍ 11.45 വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ 4.15 വരെയുമാണ് പരീക്ഷാസമയം. ബയോളജിക്ക് രാവിലെ 9.30 മുതല്‍ 11.55 വരെയും മ്യൂസിക്കിന് 9.30 മുതല്‍ 11.15 വരെയുമായിരിക്കും പരീക്ഷാസമയം.

Post a Comment

Previous Post Next Post