ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ജനസമ്പര്‍ക്ക പരിപാടി : പാലക്കാട് ജില്ലയില്‍ നാളെ മുതല്‍ പരാതികള്‍ സ്വീകരിക്കും

പാലക്കാട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നാളെ മുതല്‍ (ജൂലൈ 26)പരാതികള്‍ സ്വീകരിക്കും. ആഗസ്റ്റ് 26 വരെ പരാതി നല്‍കാം. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് ഓഫീസുകള്‍, കളക്ടറേറ്റുകള്‍ എന്നിവ വഴി പരാതികള്‍ സമര്‍പ്പിക്കാം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഈടാക്കുന്നതല്ല.www.keralacm.gov.in, www.jsp.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴിയും പരാതി സമര്‍പ്പിക്കാം. പരാതി സമര്‍പ്പിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍ സെന്ററില്‍ ഇനിപ്പറയുന്ന നമ്പരില്‍ ബന്ധപ്പെടാം : 1076 (ബിഎസ്എന്‍എല്‍/ലാന്‍ഡ്‌ലൈന്‍), 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍), +91471 1076 (വിദേശത്തുനിന്നും).

Post a Comment

Previous Post Next Post