ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ്‌വണ്‍ : സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റം : അപേക്ഷ ജൂലൈ 12 വരെ

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഇതിനകം ഏകജാലക സംവിധാനത്തിലൂടെ അഡ്മിഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ മാറ്റത്തിനോ കോമ്പിനേഷന്‍ മാറ്റത്തിനോ അപേക്ഷിക്കേണ്ട തീയതി ജൂലൈ 12 ന് വൈകുന്നേരം നാല് മണിവരെ ദീര്‍ഘിപ്പിച്ചു. സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റത്തിന്‌ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഏകജാലക സംവിധാനത്തിലൂടെ ഇതുവരെയും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് ജൂലൈ 15 മുതല്‍ അപേക്ഷ പുതുക്കി നല്‍കാം. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്കും എസ്.എസ്.എല്‍.സി. സേ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും, സി.ബി.എസ്.ഇ യുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും ജൂലൈ 15 മുതല്‍ അപേക്ഷ നല്‍കാം. വെബ്‌സൈറ്റ് :www.hscap.kerala.gov.in

Post a Comment

Previous Post Next Post