ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പൊതുസ്ഥലത്ത് അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാററാം

പൊതുസ്ഥലത്ത് ജീവനും സ്വത്തിനും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. തിരുവനന്തപുരത്ത് ആല്‍മരം വീണ് ഒരാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നാണിത്. അപകടവും ഗതാഗതതടസ്സവുമുണ്ടാക്കുന്ന ശിഖരങ്ങള്‍ മുറിച്ചുമാറ്റാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ആവശ്യമില്ല. ജീവനും സ്വത്തിനും അപകടഭീതി ഉയര്‍ത്തുന്ന മരങ്ങള്‍ അതത് വകുപ്പ് ഉദേ്യാഗസ്ഥര്‍ ആര്‍ഡിഒയ്ക്ക്/എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കി 15 ദിവസത്തിനകം മുറിച്ചുമാറ്റണം. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മജിസ്‌ട്രേറ്റ് അനുമതി നല്‍കണം. സ്വകാര്യഭൂമിയിലെ മരങ്ങള്‍ക്കും ഇത് ബാധകമാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ട്രീ കമ്മിറ്റിയുടെ അനുമതി തേടേണ്ടതും മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്ക് പകരം 10 മരങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് വച്ചുപിടിപ്പിക്കേണ്ടതുമാണ്. ജില്ലാതല ട്രീ കമ്മിറ്റിയുടെ തീരുമാനങ്ങളിലുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനും പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ, പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിമാരും അടങ്ങുന്ന ഉന്നതസമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ. മുരളീധരന്‍ എംഎല്‍എ, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദിനേശ് ശര്‍മ, വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രദീപ് കുമാര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി റ്റി.ഒ. സൂരജ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആര്‍. രാജരാജവര്‍മ, ജില്ലാ കളക്ടര്‍ കെ.എന്‍. സതീഷ്‌കുമാര്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനീയര്‍ പി.കെ. സതീശന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post