2024-25 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ . SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

8,9 IT Exam കഴിഞ്ഞോ?

8,9 ക്ലാസുകളിലെ ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അടങ്ങിയ മെയില്‍ നമ്മുടെ സ്കൂളുകളിലെത്തിയത് മാര്‍ച്ച് ആറിനാണ്. മാര്‍ച്ച് ഏഴിന് തന്നെ ഡി ഇ ഓ ഓഫീസില്‍ നിന്നും പരീക്ഷ സാമഗ്രികള്‍ ഏറ്റുവാങ്ങണനമെന്ന അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സി ഡി വാങ്ങിയഅധ്യാപകര്‍ക്ക് ഇത് എങ്ങനെ നടത്തും എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഏഴാം തീയതിക്കു ശേഷം കുട്ടികള്‍ പിന്നീട് സ്കൂളിലെത്തുക 25-ന് ശേഷം മാത്രം.ഷെഡ്യൂള്‍ തയ്യാറാക്കാന്‍ പോലും സാവകാശം ലഭിക്കാത്തത്ര വൈകിയായിരുന്നു സര്‍ക്കുലര്‍ ലഭിച്ചത്. പരീക്ഷ നടത്തണമെന്നും അതിനനുസരിച്ച് ഷെഡ്യൂള്‍ തയ്യാറാക്കണമെന്നെങ്കിലും നേരത്തേ അറിയിച്ചിരുന്നു പോലുമില്ല. അദ്ധ്യാപകര്‍ക്ക് SSLC Exam Duty-യും. ഡ്യൂട്ടി ഇല്ലാത്തവര്‍ മാനേജ്മെന്റ് ട്രയിനിങ്ങിന് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന ഉത്തരവ് നേരത്തെതന്നെ വന്നിരുന്നു.അതിനാല്‍ ആര്‍ക്കും പരീക്ഷ നടത്താനായി സ്കൂളിലെത്താനാത്ത അവസ്ഥയിലാണ് മുപ്പത്തി ഒന്നിനകം പരീക്ഷ തീര്‍ക്കണമെന്ന നിര്‍ദ്ശം വന്നത്. ഇതനുസരിച്ച് ഏങ്ങനെ പരീക്ഷ നടത്തും എന്ന ആശയക്കുഴപ്പത്തിലായിരുന്നു നമ്മളെല്ലാവരും. 25-ന് രണ്ട് നേരവും പരീക്ഷ 26-ന് രാവിലെ പരീക്ഷ. പിന്നെ ആകെ ബാക്കിയുള്ളത് 26-ന് ഉച്ചക്ക് ശേഷവും 27-ഉം. ഏതാണ്ടെല്ലാ സ്കൂളുകളിലും യാത്രയയപ്പുകളും മറ്റ് ഔദ്യോഗിക തിരക്കുകളും. ഇതിനിടെ UID മാര്‍ച്ചിനുള്ളില്‍ തീര്‍ക്കണമെന്ന നിര്‍ദ്ദേശം. 28,29 തീയതികളില്‍ പെസഹാ വ്യാഴം ദുഖവെള്ളി അധ്യാപകരില്‍ പലര്‍ക്കും മതപരമായ ചടങ്ങുകളായതിനാല്‍ പരീക്ഷ നടത്താന്‍ സാധിക്കില്ല. തിങ്കളാഴ്ച മുതല്‍ SSLC Valuation Duty-യും. ഏതാനും സ്കൂളുകള്‍ സ്വന്തമായ മാര്‍ഗത്തില്‍ പരീക്ഷ എങ്ങിനെയും നടത്താനുള്ള ശ്രമത്തിലാണ്. അപ്പോഴാണ് തുടരെ തുടരെ മെയിലുകള്‍ വന്നുകൊണ്ിരിക്കുന്നത് പരീക്ഷാ സാമഗ്രികള്‍ നാലാം തീയതിക്കകം DEO ഓഫീസുകളിലെത്തിക്കണമെന്ന്. ഈ മെയിലുകള്‍ കണ്ട പല SITC മാരുടെയും ആശങ്കകളും അഭിപ്രായങ്ങളും പങ്ക് വെക്കുവാനുള്ള ഒരു പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഇത് തയ്യാറാക്കിയത് .നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ?

1 Comments

Previous Post Next Post