നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

അനധ്യാപക പാക്കേജ് നിലവില്‍ വന്നു, 182 അധ്യാപകേതര ജീവനക്കാര്‍ക്ക് അംഗീകാരം

സ്കൂളുകളിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട അനധ്യാപകര്‍ക്കു വേണ്ടിയുള്ള പാക്കേജ് നിലവില്‍ വന്നു. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്തു വരുന്ന 182 അധ്യാപകേതര ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായി വിദ്യാഭ്യാസ വകുപ്പുമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. 182 ജീവനക്കാരുടെ നിയമനം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിന് 2011 ജൂണ്‍ മാസം മുതല്‍ പ്രാബല്യമുണ്ട്. ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ അര്‍ഹത നേടുന്നത് കൊല്ലം ജില്ലയിലാണ്. നാല്‍പത് പേര്‍ക്കാണ് അവിടെ അംഗീകാരം ലഭിക്കുന്നത്. കണ്ണൂര്‍ - 20, മലപ്പുറം - 13, വയനാട് - 10, കോഴിക്കോട് -2, പാലക്കാട് -18, തൃശ്ശൂര്‍- 16, ഇടുക്കി - 9, കോട്ടയം -1, ആലപ്പുഴ - 25, പത്തനംതിട്ട-11, തിരുവനന്തപുരം -17 പേര്‍ക്ക് വീതമാണ് ആനുകൂല്യം ലഭ്യമാകുന്നത്. അധ്യാപക പാക്കേജില്‍ 10000 ത്തോളം പേര്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post