GIF Fileകള്‍ തയ്യാറാക്കാനുള്ള ഒരു GUI തയ്യാറാക്കി നല്‍കിയിരിക്കുന്നത് TSNM HS കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ അധ്യാപകനായ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. gambas3 എന്ന പ്രോഗ്രാമിങ്ങ് ലാംഗ്വേജിലൂടെ തയ്യാറാക്കിയ ഈ GIF Makerല്‍ രണ്ട് വ്യത്യസ്ഥ രീതിയില്‍ ഫയലുകള്‍ തയ്യാറാക്കാം.
- സിസ്റ്റത്തില്‍ സേവ് ചെയ്തിരിക്കുന്ന ചിത്രഫയലുകള്‍ ഉപയോഗിച്ച്
- വീഡിയോ ക്ലിപ്പ് ഉപയോഗിച്ച്
ഈ സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ചുവടെയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്ന deb File സിസ്റ്റത്തില്‍ സേവ് ചെയ്തതിന് ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Open with Gdebi Package installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. ഇത് പ്രവര്‍ത്തിപ്പിക്കുന്നതിനായി Application - Graphics - gamG_GifMaker എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും
സിസ്റ്റത്തില്‍ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് gif ഫയല്‍ തയ്യാറാക്കുന്ന രീതി
Application->Graphics->gamG_GifMaker എന്ന ക്രമത്തില്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ Create GIF->From Images->Select Images എന്ന ക്രമത്തില്‍ ആവശ്യമായ ചിത്രങ്ങള്‍ Control Key ഉപയോഗിച്ച് Multiple Selection വഴി തിരഞ്ഞെടുക്കുക ( ചിത്രങ്ങള്‍ png, jpg, jpeg, bmp എന്നിവയില്‍ ഏതെങ്കിലും ഒന്ന് മാത്രമായിരിക്കാന്‍ ശ്രദ്ധിക്കണം)
തുടര്‍ന്ന് Create GIF ->From Images -> Genearte your GIF എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് അല്‍പ്പ സമയം കാത്തിരുന്നാല്‍ സെലക്ട് ചെയ്ത ചിത്രങ്ങളുപയോഗിച്ച് തയ്യാറാക്കിയ gif Animation ഡെസ്ക്ടോപ്പില് eliza.gif എന്ന പേരില്‍ തയ്യാറായിട്ടുണ്ടാവും.
വീഡിയോ ക്ലിപ്പ് ഉപയോഗിച്ച്
Create GIF->From Video Clip(Maximum duration 3 Minutes) എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന ജാലകത്തില്‍ നിന്നും ആവശ്യമായ വീഡിയോ ഫയല്‍ തിരഞ്ഞെടുക്കുക (Maximum duration 3 Minutes/Max size 5MB ആയ വീഡിയോ ഫയലുകളായിരിക്കണം തിരഞ്ഞെടുക്കേണ്ടത്) .
തുടര്‍ന്ന് Create GIF ->Video Clip(Maximum duration:3 Minutes) എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്ത് അല്‍പ്പ സമയം കാത്തിരുന്നാല്‍ സെലക്ട് ചെയ്ത വീഡിയോ ക്ലിപ്പില്‍ നിന്നും എക്സ്ട്രാക്ട് ചെയ്ത ഫയലുകളുപയോഗിച്ചുള്ള gif image, eliza.gif എന്ന പേരില്‍ ലഭ്യമാകും.
Warning : Video Clipന്റെ വലിപ്പം 5 MBയില്‍ കൂടുതലായാല്‍ കാത്തിരിപ്പിന്റെ നിമിഷം വളരെ അധികമാകും അപ്പോള്‍ ജാലകത്തില്‍ നിന്നും പുറത്ത് കടക്കുന്നതിനായി Application -> Accessaries -> Terminal ക്രമത്തില്‍ ടെര്‍മിനല്‍ ജാലകത്തില്‍ killall avconv എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ നല്‍കുക.
പരിശോധിച്ച് അഭിപ്രായം കമന്റുകളായി രേഖപ്പെടുത്തുമല്ലോ. ഈ പ്രവര്‍ത്തനം ബ്ലോഗുമായി പങ്ക് വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന് വേണ്ടി നന്ദി
Designed
BY :
Pramod
Moorthy, TSNMHS
Kundurkunnu, PALAKKAD
moorthypramod@gmail.com, 9496352140
Click Here to Download the deb File