തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Easy PF Calculator- TA&NRA- with New Forms


GPF, KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Proceedings, Affidavit, Declaration, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ പശുപ്പാറ പുതുവല്‍ ഗവ.സ്കൂളില്‍ അധ്യാപകനായ ശ്രീ റോയ് മുണ്ടക്കയം ആണ് ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് User Guide കാണുക.
  • ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക.
  • ഒന്നില്‍ കൂടുതല്‍ Applicants ഉണ്ടെങ്കില്‍ Easy PF Bill  More  Applicants എന്ന Program കൂടി  Download ചെയ്ത് ഉപയോഗിയ്ക്കുക.
  • ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്. Bill Form 59(C) ഉപയോഗിച്ചിരിക്കുന്നു.

Post a Comment

Previous Post Next Post