FLASH NEWS

സംസ്ഥാന ഗവ ജീവനക്കാര്‍ക്ക് ജനുവരി മുതല്‍ രണ്ട് ശതമാനം ക്ഷാമബത്ത അനുവദിച്ചു. പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍.അവധിക്കാല അധ്യാപക പരിശീലനത്തിനുള്ള SRG Training 28,29,30, May 1 തീയതികളിലേക്ക് മാറ്റിയതായി RMSA.Pay Revision Arrear Process ചെയ്യുന്നതിനുള്ള സംവിധാനം സ്പാര്‍ക്കില്‍ തയ്യാറായിട്ടുണ്ട്. അവധിക്കാല അധ്യപക പരിശീലനത്തിനുള്ള ഹൈസ്കൂള്‍ അധ്യാപകരുടെ പേരുകള്‍ ഏപ്രില്‍ 29നകം Training Management Siteല്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശം. 2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും DOWNLOADSല്‍. 2014-15 വര്‍ഷത്തെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം മെയ് 2. അടിസ്ഥാനശമ്പളം 42500 വരെയുള്ള ജീവനക്കാരുടെ അപേക്ഷയിന്മേല്‍ ഏപ്രില്‍ മാസ ശമ്പളത്തില്‍ നിന്നും ലോണുകളുടെ തിരിച്ചടവ് ഒഴിവാക്കാനനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. ഈ തുക 5 തുല്യ തവണകളായി തിരിച്ചടക്കണം. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
NMMS RESULTS 2016
HS VACATION TRAINING REGISTRATION
GENERAL TRANSFER 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഏത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DDE. ചോദ്യാവലി ഇവിടെ

പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിന് വരുന്ന സാമ്പത്തിക സ്ഥിതി വിവരണകണക്ക് വകുപ്പിലെ ജീവനക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന മാതൃകയില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് DDE നിര്‍ദ്ദേശം

31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

DEO PALAKKAD
ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായി സ്വന്തം അഭിരുചിക്കനുസൃതമായ തൊഴില്‍ മേഖല കണ്ടെത്തുക എന്ന ലക്ഷത്തോടെ ASAP സംഘടിപ്പിക്കുന്ന സൗജന്യ റെസിഡന്‍ഷ്യല്‍ ക്യാമ്പ് മെയ് 4,5,6 തീയതികളില്‍ പാലക്കാട് . വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍,2014-15 വര്‍ഷത്തെ Incentive to Girls Scholarshipന് അര്‍ഹരായ വിദ്യാര്‍ഥിനികളുടെ SSLC പരീക്ഷയിലെ Passed/Failed വിവരങ്ങള്‍ ഇതേവരെ സ്തോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താത്തവര്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് DEO

വിദ്യാലയങ്ങളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി നല്‍കണമെന്ന് DEO
SSLC പരീക്ഷാ സ്റ്റാമ്പിനത്തില്‍ നല്‍കിയ തുകയില്‍ ബാക്കിയുള്ള വിദ്യാലയങ്ങള്‍ തിരിച്ചടക്കുന്നതിനും കൂടുതല്‍ ചിലവായവര്‍ അത് രേഖാമൂലവും ആവശ്യപ്പെടണമെന്ന് DEO


DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരുടെ വിവരങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയ ഫോമില്‍ അടിയന്തരമായി നല്‍കണമെന്ന് DEO

COPTA 2003സര്‍വ്വേയില്‍ വിവരങ്ങള്‍ നല്‍കാത്ത വിദ്യാലലയങ്ങള്‍ ഏത്രയും പെട്ടെന്ന് വിവരങ്ങള്‍ നല്‍കണമെന്ന് DEO

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട പ്രൊഫോര്‍മ എത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DEO

2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും DOWNLOADSല്‍.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഗവ വിദ്യാലയങ്ങളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ എത്രയും വേഗം നല്‍കണമെന്ന് DEO




DEO MANNARKKAD
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഏത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DDE ചോദ്യാവലി ഇവിടെ

ഇനിയും പ്രമോഷന്‍ ലിസ്റ്റുകള്‍ (2Copy) സമര്‍പ്പിച്ചിട്ടില്ലാത്ത പ്രധാനാധ്യാപകര്‍ 20നകം സല്‍കണമെന്ന് DEO



Monday, April 18, 2016

SSLC Result Analyser 2016(Updated)

      
     ഈ വര്‍ഷത്തെ SSLC പരീക്ഷയുടെ ഫലപ്രഖ്യാപനം ഏപ്രില്‍ 25ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണല്ലോ എല്ലാവരും. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിയുമ്പോള്‍ മുതല്‍ ഫലത്തെ വിശകലനം ചെയ്യുന്നതിനുള്ള തിരക്കിലാവും അധ്യാപകരും അധികൃതരും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ തരത്തിലുള്ള വിശകലനങ്ങളാവും നല്‍കേണ്ടി വരിക. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും എളുപ്പത്തിലും ഫലപ്രദവുമായി തയ്യാറാക്കുന്ന സോഫ്റ്റ്‌വെയറുകള്‍ പല ബ്ലോഗുകളിലും പ്രസിദ്ധീകരിക്കുമെങ്കിലും പലതും റിസള്‍ട്ട് വന്ന് ഒന്നോ രണ്ടോ ദിവസങ്ങള്‍ കഴിഞ്ഞായിരിക്കും തയ്യാറാവുക. ഫലപ്രഖ്യാപനത്തോടൊപ്പം തന്നെ നമ്മുടെ വിദ്യാലയത്തിലെ ഫലത്തെ വിശകലനം ചെയ്യുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയര്‍ SITC ഫോറത്തിന് വേണ്ടി തയ്യാറാക്കിത്തന്നിരിക്കുന്നത് പതിവ് പോലെ ശ്രീ. പ്രമോദ് മൂര്‍ത്തി സാറാണ്.ഇത് തയ്യാറാക്കി അയച്ച് തന്ന പ്രമോദ് മൂര്‍ത്തി സാറിന് ഫോറം ബ്ലോഗ് ടീമിന്റെ നന്ദിയും അഭിനന്ദനങ്ങളും. സോഫ്റ്റ്‌വെയറും അതിന്റെ ഹെല്‍പ്പ് ഫയലും ചുവടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ ഫലം ഉപയോഗിച്ച് നിങ്ങള്‍ക്ക് സ്വയം പരിശോധിച്ച് നോക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു സാമ്പിള്‍ ഡേറ്റാ ചേര്‍ത്തിരിക്കുന്നത് ഉപയോഗിച്ച് പരിശോധിക്കുക. ഈ സോഫ്റ്റ്‌വെയറിനെക്കുറിച്ചും ഇതില്‍ വരുത്തേണ്ട മാറ്റങ്ങളുണ്ടെങ്കില്‍ അവയെക്കുറിച്ചും നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകളായി ഉള്‍പ്പെടുത്താന്‍ മറക്കരുത്
                      SSLC Result Analyser
    A comprehensive result analysing application

ഓപ്പണ്‍ ഓഫീസ് or ലിബ്രെ ഓഫീസ് എന്നീ ലിനക്സ് ഓഫീസ് സ്യൂട്ടുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു അപ്ലിക്കേഷന്‍ ആണ്  ഇത്. SSLC ഫലം സമഗ്രമായി അവലോകനം ചെയ്യുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഉബുണ്ടുവിന്റെ എല്ലാ വേര്‍ഷനുകളിലും ഇത് പ്രവര്‍ത്തിക്കും.(Windows ല്‍ പ്രവര്‍ത്തിക്കുകയില്ല).



SSLC ഫലപ്രഖ്യാപനത്തിനു ശേഷം , NIC യുടെ വെബ് സൈറ്റില്‍ നിന്നും http://keralaresults.nic.in/sslcdob2015/sslc.htm
(ഇത് മുന്‍വര്‍ഷത്തെ വിലാസമാണ്. റിസള്‍ട്ട് പ്രഖ്യാപിക്കുന്ന മുറക്ക് ഈ വിലാസത്തില്‍ മാറ്റമുണ്ടാവും) നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുക. ഈ വിവരങ്ങള്‍ ഈ അപ്ലിക്കേഷനിലേക്ക് Paste ചെയ്ത്  confirm  ചെയ്തുകഴിഞ്ഞാല്‍  ഈ അപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാകും. പിന്നീട്  അനുയോജ്യമായ ബട്ടണുകളില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ അവലോകനവും അപഗ്രഥനവും നടത്താവുന്നതാണ്.

First important thing to do :

SSLC_Result_Analyser_2016_by_TSNMHSKK.ots എന്ന ഫയല്‍ open ചെയ്ത് ഇഷ്ടമുള്ള പേരില്‍ .ods ഫോര്‍മാറ്റില്‍ Save As ചെയ്യുക

        നിങ്ങളുടെ സിസ്റ്റത്തിലെ മാക്രോ സെറ്റിങ്ങ് സജീവമാക്കേണ്ടതുണ്ട്. ഇതിനായി Tools – Options – Security – Macro security – Medium എന്ന ക്രമത്തില്‍ ക്ലിക്കി OK ബട്ടുണകള്‍ കൊടുത്ത് അപ്ലികേഷന്‍ close ചെയ്ത് വീണ്ടും തുറക്കുക. അപ്പോള്‍ കാണുന്ന ഡയലോഗില്‍ Enable Macro എന്ന ബട്ടണ്‍ അമര്‍ത്തുക. Screen shot കള്‍ താഴെ കൊടുത്തിരിക്കുന്നു.



ഇത്രയും ചെയ്ത് close & open ചെയ്യുന്നതോടെ താഴെ കാണുന്ന ഡയലോഗ് പ്രത്യക്ഷമാകുന്നു.


Enable Macros ക്ലിക്ക് ചെയ്യുന്നതോടെ അപ്ലികേഷന്‍ പ്രവര്‍ത്തന സജ്ജമാകുന്നു.
http://keralaresults.nic.in/sslcdob2015/sslc.htm (ഇത് മുന്‍ വര്‍ഷത്തെ വിലാസമാണ് . റിസള്‍ട്ട് പ്രഖ്യാപിക്കുന്ന മുറക്ക് ഈ വിലാസത്തില്‍ മാറ്റമുണ്ടാവും) എന്ന സൈറ്റില്‍ നിന്ന് നിങ്ങളുടെ സ്കൂളിന്റെ റിസല്‍ട്ട് കോപ്പി ചെയ്യുവാന്‍ മെയിന്‍ ഷീറ്റില്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്കുക. സൈറ്റ് തുറന്നുവരും (net connection ഉറപ്പുവരുത്തുക). 


ഈ data copy ചെയ്ത് മെയിന്‍ ഷീറ്റിലെ (Sheet1) “Click here to paste the SSLC result data” എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ തുറന്നുവരുന്ന ഷീറ്റില്‍ (Sheet2) “A2” എന്ന കള്ളിയില്‍ ക്ലിക്ക് ചെയ്ത് paste ചെയ്യുക.


Div, Sex, Flan ഇവ സൈറ്റില്‍ ഇല്ലെങ്കില്‍, A-List ന്റെ ഫയലില്‍ നിന്ന് കോപ്പി ചെയ്ത് അതാതു കള്ളികളില്‍ paste ചെയ്യുക.


Sheet1 എന്ന ടാബില്‍ ക്ലിക്കി മെയിന്‍ ഷീറ്റിലേക്ക് വരിക.



ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, Confirm the Data എന്ന ബട്ടണില്‍ ക്ലിക്കുക. ഇതോടെ സോഫ്റ്റ്‍വെയര്‍ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് സജ്ജമായിക്കഴിഞ്ഞു
തുടര്‍ന്ന് മറ്റു ബട്ടണുകള്‍ ഉപയോഗിച്ച് താഴെ പറയുന്ന വിവരങ്ങളുടെ pdf report കള്‍ ദൃശ്യമാക്കാം.

1. List of EHS (യോഗ്യത നേടിയവരുടെ പട്ടിക)

2. List of NHS ( അയോഗ്യരായവരുടെ പട്ടിക )

3. Detailed grade details ( മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും ഗ്രേഡും വിഷയവും തിരിച്ചുള്ള പട്ടിക)

4. Division wise result

5. First Language wise result

6. Individual Result

7. Division wise grade details (ഡിവിഷന്‍ തിരിച്ചുള്ള ഗ്രേഡ് പട്ടിക )

8. All student grade table ( ഓരോകുട്ടിയും നേടിയ ഗ്രേഡുകളുടെപട്ടിക )

9. Sex wise result (ആണ്‍/പെണ്‍ തിരിച്ചുള്ള പട്ടിക)

10. Number of grades (ഒരു പ്രത്യക ഗ്രേഡ് ഒരു പ്രത്യേക എണ്ണം ലഭിച്ച കുട്ടികളുടെ പട്ടിക eg : 10 A+ ലഭിച്ചവരുടെ പട്ടിക or 2 E ലഭിച്ചവരുടെ പട്ടിക etc...)

(പുതുതായി  Categorywise & Sexwise Grade Table ഉള്‍പ്പെടുത്തി സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു)

A+, B+, C+, D+  ഇവയെ യഥാക്രമം Ap, Bp, Cp, Dp എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.
ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ വിലാസം

      Pramod Moorthy
      TSNMHS Kundurkunnu, Cherpulassery
      Mannarkkad, PALAKKAD
      Mob Number: 9496352140


SSLC Analyser 2016-ന്റെ Updated Version ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Result Analyserന്റെ Help File ഡൗണ്‍ലോ‍ഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
Sample Data(സോഫ്റ്റ്‌വെയര്‍ പരിശോധിക്കുന്നതിന് മാത്രം)
ഇവിടെ

5 comments:

Anonymous said...

എ ലീസ്റ്റിലില്‍ നിന്ന് flang copy ചെയ്യാന്‍ കഴിയുന്നില്ല.

Anonymous said...

First Language Add ചെയ്യുക എളുപ്പമല്ലെ. അവ ആദ്യത്തെ കുട്ടികള്‍ Malayalam, Arabic ആ ക്രമത്തില്‍ Alphabetic Orderല്‍ Sort ചെയ്ത രീതിയിലല്ലേ. അപ്പോള്‍ അവ ചേര്‍ക്കാന്‍ ബുദ്ധിമുട്ടില്ലല്ലോ

Anonymous said...

കാറ്റഗറി വൈസ്(SC,OBC,General...) ലിസ്റ്റ് ലഭിക്കുവാനും APL/BPL വൈസ് ലിസ്റ്റ് ലഭിക്കുവാനും താഴെപരയുന്ന കാര്യങ്ങള്‍ ചെയ്യുക......
1.ഠClick here to Paste the SSLC_Result Dataഠ എന്ന ബട്ടണില്‍ ക്ലിക്കി, ഷീറ്റ്2 വിലെ ഡാറ്റാബേസിലെ FLan എന്നകോളത്തിലെ ഭാഷകള്‍ ഡിലീറ്റ് ചെയ്ത് ആവശ്യമായ വിവരം (SC/OBC/General/APL/BPL) paste ചെയ്ത് confirm data എന്ന ബട്ടണ്‍ അമര്‍ത്തുക.

തുടര്‍ന്ന് "First Languagewise Result" എന്ന ബട്ടണില്‍ ക്ലിക്ക് ചെയതാല്‍ കാറ്റഗറി വൈസ് or APL/BPL വൈസ് റിസല്‍റ്റ് ലഭിക്കും.....

majeed said...

VERY USEFUL

majeed said...

VERY USEFUL

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!