തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

എസ് ഐ ടി സി സംഗമവും പൊതുയോഗവും

പാലക്കാട് ജില്ലയിലെ എസ് ഐ ടി സിമാരുടെ കൂട്ടായ്മ എസ് ഐ ടി സി ഫോറത്തിന്റെ വാര്‍ഷിക പൊതുയോഗവും എസ് ഐ ടി സി സംഗമവും ഒക്ടോബര്‍ 17 ശനിയാഴ്ച നടക്കും.  രാവിലെ പത്ത് മണിക്ക് പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ നടക്കുന്ന ചടങ്ങില്‍ ഐ ടി സ്കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ കെ പി നൗഫല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ എ അബൂബക്കര്‍ മുഖ്യാതിഥിയായിരിക്കും. ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, സംഘടനാ പ്രതിനിധികള്‍, മാസ്റ്റര്‍ ട്രയിനര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളായ ശ്രീ.കൃഷ്ണദാസ്.കെ.ടി (തൃത്താല എ.ഇ.ഒ), ശ്രീ ഗോവിന്ദരാജന്‍ എം.പി(HS ചളവറ) ശ്രീ ചന്ദ്രദാസന്‍.എം (VALPS പുറ്റാനിക്കാട്) ജില്ലയില്‍ ഐ ടി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ശ്രീ പ്രമോദ് മൂര്‍ത്തി(TSNMHSS കുണ്ടൂര്‍ക്കുന്ന്) എന്നിവരെ ആദരിക്കും.എല്ലാ SITC/JSITCമാരും പങ്കെടുക്കണമെന്ന് SITCഫോറം അഭ്യര്‍ഥിക്കുന്നു.

Post a Comment

Previous Post Next Post