FLASH NEWS

22ന് ആരംഭിക്കാനിരുന്ന പാലക്കാട് വിദ്യാഭ്യാസജില്ലയിലെ Subject അധ്യാപക പരിശീലനം മെയ് 25ലേക്ക് മാറ്റി. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകളിലെ പരിശീലനങ്ങള്‍ക്ക് മാറ്റമില്ലെന്നും RMSA അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പരിശീലനങ്ങളില്‍ ഇതേവരെ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും 25ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം.PMG High Schoolല്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന ICT Malayalam പരിശീലന വേദി GHS Kumarapuram-ക്ക് മാറ്റിയതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു.SSLC സേ പരീക്ഷാ ഹാള്‍ ടിക്കറ്റുകള്‍ പരീക്ഷാ കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാര്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പേ റിവിഷനില്‍ വന്ന സീനിയര്‍ൃജൂനിയര്‍ അപാകത പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശമടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ‌്സില്‍.ശമ്പളവിതരണം സ്വകാര്യബാങ്കുകള്‍ വഴിയാക്കുന്നതിന് അനുമതി നല്‍കിയും സ്പാര്‍ക്കില്‍ ഇവയേയും ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചുമുള്ള ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌ില്‍. GPF ല്‍ നിന്നും തുക പിന്‍വലിക്കുന്നതിന് വിവിധവിഭാഗങ്ങള്‍ക്ക് അമുവദിച്ച ഉയര്‍ന്ന പരിധി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. സംസ്ഥാനത്തെ ഗവ ഹൈസ്കൂള്‍ HM/AEO/സമാന തസ്തികയിലുള്ളവരില്‍ നിന്നും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ സ്ഥാനക്കയറ്റത്തിനായി അപേക്ഷ ക്ഷണിച്ചു.സര്‍ക്കുലറും അപേക്ഷാഫോമിന്റെ മാതൃകയും ഡൗണ്‍ലോഡ്‌സില്‍. ദിവസ വേതനാ/കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ വ്ര്‍ദ്ധനവ് വരുത്തിയ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
‍22ന് ആരംഭിക്കാനിരുന്ന പാലക്കാട് വിദ്യാഭ്യാസജില്ലയിലെ Subject അധ്യാപക പരിശീലനം മെയ് 25ലേക്ക് മാറ്റി. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലകളിലെ പരിശീലനങ്ങള്‍ക്ക് മാറ്റമില്ലെന്നും RMSA അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പരിശീലനങ്ങളില്‍ ഇതേവരെ പങ്കെടുക്കാതിരുന്ന എല്ലാ അധ്യാപകരും 25ന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം..
‍LINK AADHAAR WITH PAN
‍LSS SCHOLARSHIP
HS VACATION SUBJECT TRAINING CENTRES (Palakkad)
HS Teachers Vacation Training(Palakkad) ICT
PRICE LIST OF TEXT BOOKS 2017-18
NMMS RESULTS 2016
GENERAL TRANSFER 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

വിദ്യാഭ്യാസ വകുപ്പിലെ ക്ലാർക്ക്/ടൈപ്പിസ്റ്റ് ജീവനക്കാർക്കുള്ള ജില്ല തല സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷ പൂരിപ്പിച്ചു 25/ 05/17 നകം വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ എത്തിക്കേണ്ടതാണ്.സര്‍ക്കുലര്‍ ഇവിടെ.Transfer Application Format ഇവിടെ.

ഒരേ വിദ്യാലയത്തില്‍ അഞ്ച് വര്‍ഷമോ അതിലധികമോ ജോലിചെയ്യുന്ന മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് സ്ഥലം മാറ്റം നല്‍കുന്നതിലേക്കായി ജീവനക്കാരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മയില്‍ തയ്യാറാക്കി 25നകം സമര്‍പ്പിക്കണമെന്ന് DDE.

നാഷണല്‍ സ്കോളര്‍ഷിപ്പിന്റെ 2014-15,2015-16 വര്‍ഷത്തെ ലിസ്റ്റില്‍ നിന്നും 2,3, ഗഡു തുകകള്‍ വിതരണം ചെയ്യുന്നതിലേക്കായി അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ റിന്യൂവല്‍ ഫോമിന്റെ മാതൃകയില്‍ എത്രയും പെട്ടന്ന് ഏല്‍പ്പിക്കണമെന്ന് DDE

ഗവ സ്കൂള്‍ Office Attendant മാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇവിടെ
DEO PALAKKAD
SSLC SAY പരീക്ഷക്ക് IED വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മാര്‍ച്ചിലെ പരീക്ഷക്ക് ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് DEO

SSLC Valuation Campല്‍ പങ്കെടുത്ത വിദ്യാഭ്യാസ ജില്ലയിലെ എല്ലാ അധ്യാപകരും റീവാല്യുവേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുന്നു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പാക്കണമെന്ന് DEO

നാഷണല്‍ സ്കോളര്‍ഷിപ്പിന്റെ 2014-15,2015-16 വര്‍ഷത്തെ ലിസ്റ്റില്‍ നിന്നും 2,3, ഗഡു തുകകള്‍ വിതരണം ചെയ്യുന്നതിലേക്കായി അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ റിന്യൂവല്‍ ഫോമിന്റെ മാതൃകയില്‍ എത്രയും പെട്ടന്ന് ഏല്‍പ്പിക്കണമെന്ന് DDE

എല്ലാ പ്രധാനാധ്യാപകരും തങ്ങളുടെ വിദ്യാലയത്തിലെ Un Identified Fund വിശദാംശങ്ങള്‍ നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കാന്‍ DEO നിര്‍ദ്ദേശം
DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് ICT പരിശീലനം 25,26,27 തീയതികളിലേക്കും സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് 18മുതല്‍ LSNGHS ഒറ്റപ്പാലത്ത് നടത്താനിരുന്ന ICT പരിശീലനം 23,24,25 തീയതികളിലേക്കും മാറ്റി വെച്ചതായി DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ആസ്ഥി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് എയ്ഡഡ് വിദ്യാലയങ്ങള്‍ 3 കോപ്പി എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO.DDE Officeല്‍ നല്‍കിയവര്‍ ആ വിവരവും അറിയിക്കണമെന്ന് നിര്‍ദ്ദേശം

HS ICT പരിശീലനം - ICT പരിശീലനം ലഭിക്കാത്ത ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ ഫിസിക്സ് അധ്യാപകര്‍ 23,24,25 തീയതികളില്‍ GHS Vadanamkurissiയിലും പരിശീലനത്തിന് ഹാജരാകണമെന്ന് DEO

Aided Schoolകളിലെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ മെയ് അവസാന വാരത്തില്‍ തന്നെ സമര്‍പ്പിക്കണമെന്നും എല്ലാ വിദ്യാലയങ്ങളുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും DEO


DEO MANNARKKAD
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലക്കു കീഴിലെ ഹൈസ്കൂളുകളിലെ എല്ലാ ഫിസിക്സ് അദ്ധ്യാപകരും 25/05/2017 മുതൽ പാലക്കാട് BEMHSൽ തുടങ്ങുന്ന മൂന്നാം ഘട്ട അവധിക്കാല അദ്ധ്യാപക പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് DEO

SSLC മൂല്യനിര്‍ണ്ണയക്യാമ്പില്‍ പങ്കെടുത്ത മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ അധ്യാപകരും റീവാല്യുവേഷന്‍ ക്യാമ്പുകളില്‍ എത്തിച്ചേരുന്നതിന് പ്രധാനാധ്യാപകര്‍ നിര്‍ദ്ദേശം നല്‍കണമെന്ന് DEOWednesday, August 26, 2015

സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ പതിനാലും സെക്കന്‍ഡറി വിഭാഗത്തില്‍ പതിനാലും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒമ്പതും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏഴ് അധ്യാപകര്‍ക്കുമാണ് അവാര്‍ഡുകള്‍. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മികച്ച പി.ടി.എ.യ്ക്ക് സെക്കന്‍ഡറി-പ്രൈമറി തലങ്ങളില്‍ അഞ്ച് അവാര്‍ഡുകള്‍ വീതവും പ്രൊഫസര്‍ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ് ജേതാക്കളേയും പി.ആര്‍ ചേമ്പറില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു. അവാര്‍ഡ് ജേതാക്കളുടെ പട്ടികചുവടെ -
പ്രൈമറി വിഭാഗ
തിരുവനന്തപുരം - ശ്രീലാല്‍ എസ്., ഹെഡ്മാസ്റ്റര്‍, ഗവ. എല്‍.പി.ജി.എസ്, വര്‍ക്കല, കൊല്ലം - ബിജു സി. തോമസ്, യു.പി.എസ്.എ, എടമണ്‍ യു.പി.എസ്, പത്തനംതിട്ട - ടി.ജി. ഗോപിനാഥന്‍ പിള്ള, ഹെഡ്മാസ്റ്റര്‍, ഗവ. യു.പി.എസ്. പൂഴിക്കാട്, ആലപ്പുഴ - ഗംഗാധരന്‍ നായര്‍. വി, ഹെഡ്മാസ്റ്റര്‍, എസ്.ആര്‍.കെ.വി ഗവ. എല്‍.പി.എസ്, എവൂര്‍ സൗത്ത്, കോട്ടയം - പെണ്ണമ്മ തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് തോമസ് യു.പി.എസ്, മേലുകാവുമറ്റം, ഇടുക്കി - സിസ്റ്റര്‍ മോളിക്കുട്ടി തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.എസ്, നെടുംകണ്ടം, എറണാകുളം - കെ.വി. ബാലചന്ദ്രന്‍, ഹെഡ്മാസ്റ്റര്‍, ഗവ. യു.പി.എസ്, കൂത്താട്ടുകളും, തൃശൂര്‍ - പി. ശോഭന, ഹെഡ്മിസ്ട്രസ്, ജി.യു.പി.എസ്, കുത്തംപുള്ളി, പാലക്കാട് - ചന്ദ്രദാസന്‍.എം, ഹെഡ്മാസ്റ്റര്‍, വിഎഎല്‍.പി.എസ്, പുട്ടണിക്കാട്, മലപ്പുറം - ഹസീന ഫ്‌ളവര്‍, എല്‍.പി.എസ്.എ, എ.എം.എല്‍.പി.എസ്, പുളിയാട്ടുകുളം, കോഴിക്കോട് - വിശ്വനാഥന്‍.സി, എല്‍.പി.എസ്.എ, കുന്നമംഗലം ഈസ്റ്റ് എ.യു.പി.എസ്, എം.ഐ.ഇ കുന്നമംഗലം, വയനാട് - ടോണി ഫിലിപ്പ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, സെന്റ് ജോസ്ഫ് യു.പി.എസ്, മേപ്പാടി, കണ്ണൂര്‍ - സുരേഷ് കുമാര്‍ കെ.കെ, യു.പി.എസ്.എ, ജെ.എം.യു.പി.എസ്, ചെറുപുഴ, കാസര്‍കോഡ് - സത്യന്‍ പി.എന്‍, ഹെഡ്മാസ്റ്റര്‍, ജി.എല്‍.പി.എസ്, അത്യക്കുഴി. 
സെക്കന്‍ഡറി വിഭാഗം 
തിരുവനന്തപുരം - ബേബി.വൈ, എച്ച്.എസ്.എ, ഗവണ്‍മെന്റ് വി & എച്ച്.എസ്.എസ്, കുളത്തൂര്‍, കൊല്ലം - മേരിക്കുട്ടി. കെ, ഹെഡ്മിസ്ട്രസ്, എം.റ്റി.എച്ച്.എസ്.എസ്, വാളകം, പത്തനംതിട്ട - ലൈസമ്മ വി. കോര, അസിസ്റ്റന്റ് ടീച്ചര്‍, സി.എസ്.ഐ.വി.എച്ച്.എസ്.എസ് ഫൊര്‍ ഡഫ്, തിരുവല്ല, ആലപ്പുഴ - കെ.കെ. പ്രതാപന്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം, കോട്ടയം - ജോണ്‍സ് വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍, എം.ഡി.സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഇടുക്കി - കെ.വി. തോമസ്, ഹെഡ്മാസ്റ്റര്‍, സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍, പൊട്ടന്‍കാട്, എറണാകുളം - ഉത്തമന്‍ നായര്‍ സി.പി, എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ് കല്ലില്‍, മേത്തല, തൃശൂര്‍ - പാര്‍ത്ഥസാരഥി പി.ജി, എച്ച്.എസ്.എ, എച്ച്.എസ്.എസ് പനങ്ങാട്, പാലക്കാട് - ഗോവിന്ദരാജന്‍ എം.പി, ഹെഡ്മാസ്റ്റര്‍, ചളവറ എച്ച്.എസ്.എസ്, മലപ്പുറം - കൃഷ്ണദാസ് കെ.ടി,
എച്ച്.എസ്.എ, ജി.വി.എച്ച്.എസ്.എസ്, കല്‍പകഞ്ചേരി, കോഴിക്കോട് - അബ്ദുള്‍ ഹമീദ് പി.കെ, എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ്. നീലേശ്വരം, വയനാട് - ഉണ്ണികൃഷ്ണന്‍ എ.സി, എച്ച്.എസ്.എ, നിര്‍മ്മല എച്ച്.എസ്. കബനിഗിരി, പുല്‍പ്പള്ളി, കണ്ണൂര്‍ - ജയപ്രസാദ് എന്‍.കെ, ഹെഡ്മാസ്റ്റര്‍, പി.ജി.എം.ജി.എച്ച്.എസ്.എസ് ചെറുവഞ്ചേരി, കാസര്‍കോഡ് - രവി കെ.വി, ഡ്രോയിങ് ടീച്ചര്‍, ബി.എ.ആര്‍.എച്ച്.എസ്.എസ് ബോവിക്കാന്‍, മുളിയാര്‍. 
ഹയര്‍ സെക്കന്‍ഡറി വിഭാഗം : 
തിരുവനന്തപുരം മേഖല - സുരേഷ് കുമാര്‍ എ.കെ, പ്രിന്‍സിപ്പാള്‍, ജി.എച്ച്.എസ്.എസ്. കുളത്തൂര്‍, ഉച്ചക്കട, സജയന്‍ ആര്‍.എസ്, എച്ച്.എസ്.എസ്.ടി (ഹിന്ദി), ജി.എച്ച്.എസ്.എസ്, കലഞ്ഞൂര്‍, പത്തനംതിട്ട, ശ്രീരാജ് ബി, എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്), ജി.ബി.എച്ച്.എസ്.എസ് അടൂര്‍, പത്തനംതിട്ട, എറണാകുളം മേഖല - ചന്ദ്രശേഖരന്‍ വി, പ്രിന്‍സിപ്പാള്‍, ജി.എച്ച്.എസ്.എസ്, വടക്കന്‍ഞ്ചേരി, തൃശൂര്‍, റ്റി.എന്‍. വിനോദ്, എച്ച്.എസ്.എസ്.ടി (മലയാളം), എസ്.എന്‍.എച്ച്.എസ്.എസ്, തൃക്കണ്ണാര്‍വട്ടം, എറണാകുളം, അനന്ദന്‍ ആര്‍, എച്ച്.എസ്.എസ്.ടി (ജിയോഗ്രഫി), ജി.ബി.എച്ച്.എസ്.എസ്, നെന്മാറ, പാലക്കാട്. കോഴിക്കോട് മേഖല - പൗലോസ് റ്റി.എ, പ്രിന്‍സിപ്പാള്‍, ജി.എച്ച്.എസ്.എസ്, പനമരം, വയനാട്, ബീന.പി, എച്ച്.എസ്.എസ്.ടി (ഫിസിക്‌സ്), ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്, കൊയിലാണ്ടി, കോഴിക്കോട്. നിസാര്‍.സി, എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്), എന്‍.എച്ച്.എച്ച്.എസ്.എസ്, വാകയാട്, കോഴിക്കോട്. 
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം :
കൊല്ലം മേഖല - ദിവ്യ.എസ്, പ്രിന്‍സിപ്പാള്‍/വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ജി.വി.എച്ച്.എസ്.എസ് വിതുര, തിരുവനന്തപരും. ചെങ്ങന്നൂര്‍ മേഖല - സുനില്‍കുമാര്‍.പി, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് സെക്രട്ടറിഷിപ്പ്, റ്റി.കെ.എം.ആര്‍.എം. വി.എച്ച്.എസ്.എസ്, വല്ലന, പത്തനംതിട്ട. എറണാകുളം മേഖല - വിശ്വംഭരന്‍ നായര്‍.പി, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ജനറല്‍ ഇന്‍ഷ്യുറന്‍സ്, സെന്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.എസ്, കാഞ്ഞിരമറ്റം, എറണാകുളം. തൃശൂര്‍ മേഖല - കെ.വി രോഷിനി, പ്രിന്‍സിപ്പാള്‍, കെ.എന്‍.എം വി.എച്ച്.എസ്.എസ്, വാടാനപ്പള്ളി. കുറ്റിപ്പുറം മേഖല - ജോസ് മാത്യു, പ്രിന്‍സിപ്പാള്‍, സി.എഫ്.ഡി വി.എച്ച്.എസ്.എസ്, മാത്തൂര്‍, പാലക്കാട്. വടകര - ആഷിക് കെ.പി, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ജി.എഫ്.സി, റഹ്മാനിയ വി.എച്ച്.എസ്.എസ്, കോഴിക്കോട്. പയ്യന്നൂര്‍ മേഖല - സുനില്‍കുമാര്‍. പി, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഹിസ്റ്ററി, എം.ആര്‍.വി.എച്ച്.എസ്.എസ്, പട്‌ന, കാസര്‍കോഡ്. 
പി.ടി.എ. അവാര്‍ഡ് - 
സെക്കന്‍ഡറി വിഭാഗം : ഒന്നാം സ്ഥാനം - ജി.ഒ.എച്ച്.എസ്, എടത്താനുട്ടുകര, പാലക്കാട് (സി.എച്ച്. മുഹമ്മദ് കോയ അവാര്‍ഡ്) രണ്ടാം സ്ഥാനം - ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ, വയനാട്, മൂന്നാം സ്ഥാനം - ഗവ. ഡി.വി.എച്ച്.എസ്, ചാരമംഗലം, ആലപ്പുഴ, നാലാം സ്ഥാനം - എം.എം.എച്ച്.എസ്, നരിയംപാറ, ഇടുക്കി, അഞ്ചാം സ്ഥാനം - ഗവ. യു.പി.എസ് & എച്ച്.എസ് നീലാഞ്ചേരി, വണ്ടൂര്‍, മലപ്പുറം. പ്രൈമറി വിഭാഗം : ഒന്നാം സ്ഥാനം - ജി.എല്‍.പി.എസ്. അയിരൂര്‍, പത്തനംതിട്ട (സി.എച്ച്. മുഹമ്മദ് കോയ അവാര്‍ഡ്) രണ്ടാം സ്ഥാനം - ഗവ.യു.പി.എസ്. തരുവണ, വയനാട്, മൂന്നാം സ്ഥാനം - ഗവ. എല്‍.പി.എസ്. കടവൂര്‍, എറണാകുളം, നാലാം സ്ഥാനം - ദേവിവിലാസം ജി.എല്‍.പി.എസ്, പെരുമ്പുഴ, കോട്ടയം, അഞ്ചാം സ്ഥാനം - ഗവ. എല്‍.പി.എസ്. തൊളിക്കോട്, കൊല്ലം. പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ് : ബാല സാഹിത്യത്തില്‍ ഡോ. പി.കെ. ഭാഗ്യലക്ഷ്മി (വെങ്ങര പ്രിയദര്‍ശിനി യു.പി.സ്‌കൂള്‍, പി.ഒ വെങ്ങര കണ്ണൂര്‍) രചിച്ച കുഞ്ഞാറ്റയുടെ അത്ഭുതലോകം എന്ന കൃതിയും സര്‍ഗാത്മക സാഹിത്യത്തില്‍ രാജ്‌മോഹന്‍ (നീലേശ്വരം, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട്) രചിച്ച വെയിലിന്റെ നിറം എന്ന കൃതിയും വൈജ്ഞാനിക സാഹിത്യത്തില്‍ ഡോ. ജിനേഷ് കുമാര്‍ (എം.എം.ജി.എച്ച്.എസ്.എസ് ഫോര്‍ ബോയ്‌സ്, മാടായി, പഴയങ്ങാടി, കണ്ണൂര്‍) രചിച്ച സിനിമയുടെ നിലപാടുകള്‍ എന്ന കൃതിയും അവാര്‍ഡിന് അര്‍ഹമായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാര്‍ഡ് ജേതാക്കള്‍ക്ക് നല്‍കുന്നത്. അവാര്‍ഡ് ജേതാക്കള്‍ക്ക് ദേശീയ അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് കാസര്‍കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 110.30 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!