ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

SETIGAM for CLASS VIII PHYSICS - അളവുകളും യൂണിറ്റുകളും



പുതുക്കിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ 'അളവുകളും യൂണിറ്റുകളും' എന്ന ഊര്‍ജതന്ത്രം പാഠഭാഗത്തെ ആസ്പദമാക്കി കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ ശാസ്ത്രക്ലബ് തയ്യാറാക്കി നല്‍കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAM-കളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജ്മാകും . Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് അഭിനന്ദനങ്ങള്‍. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന ഈ SETIGAM വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിയാല്‍ അവര്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്നുറപ്പ്.
അളവുകളും യൂണിറ്റുകളും എന്ന SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യുക

3 Comments

Previous Post Next Post