FLASH NEWS

സെപ്തംബര്‍ 15,16 തീയതികളില്‍ നടത്താനിരുന്ന സീനിയര്‍ വിഭാഗം വെയ്റ്റ്‌ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ 20,21 തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ പത്താം ക്ലാസ് വിജയശ്രീ ഗ്രേഡുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ തയ്യാറായിട്ടുണ്ടെന്ന് ജില്ലാ കോർഡിനേറ്റർ.പാലക്കാട് ജില്ലയിലെ രണ്ടാം Online Transfer Provisional Order(Core Subjects) പ്രസിദ്ധീകരിച്ചു.ആക്ഷേപങ്ങളും പരാതികളും 19നകം അറിയിക്കണമെന്ന് DDE സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം നവംബറില്‍ കോഴിക്കോട്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍.ആധാര്‍ കാര്‍ഡിനെ പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. Minority Pre-Metric Scholarship(Fresh& Renewal) അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി. സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Promotion of PD Teacher as HM (Palakkad)
VIJAYASREE GRADE UPLOADING
GPF Credit Card 2016-17
NTSE/NMMS(Prev Years Question Papers)
Second Online Transfer Transfer Provisional Order (Palakkad)
NTSE/NMMS Scholarship 2017
SCHOOL PARLIAMENT ELECTION
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

Harisree വിദ്യാഭ്യാസ പദ്ധതി(ജാഗ്രതാ സമിതി)യുമായി ബന്ധപ്പെട്ട് ജില്ലയിലെ Govt/Aided ഹൈസ്കൂള്‍/ഹയര്‍ സെക്കണ്ടറി സ്കൂള്‍ PTA Presidentമാരുടെ യോഗം Sept 20 ബുധനാഴ്‌ച രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചയത്ത് കോണ്‍ഫറന്‍സ് ഹാളില്‍

അന്തര്‍ദേശീയ ശ്രീ ശങ്കരാ നൃത്തസംഗീതോല്‍സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാപ്രതിഭകളെ പങ്കെടുപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് DDE

COTPA നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ മെയിലില്‍

പാലക്കാട് ജില്ലയിലെ ഗവ സ്കൂളുകളിലെ HSAമാരുടെ 2007-11 കാലയളവിടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സെപ്‌തംബര്‍ 20നകം തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അവ സഹിതം തിരികെ നല്‍കണമെന്ന് DDE അറിയിക്കുന്നു






DEO PALAKKAD
അല്‍ഷിമേഴ്സ് ദിനമായ സെപ്തംബര്‍ 21 അവധി ദിനമായതിനാല്‍ പ്രസ്തുത ദിനത്തിലെടുക്കേണ്ട പ്രതിജ്ഞ 22ന് വിദ്യാലയങ്ങളില്‍ ചൊല്ലണമെന്ന് നിര്‍ദ്ദേശം

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ കളിസ്ഥലം വികസിപ്പിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വംഭരണസ്ഥാപനത്തെ ഈ വര്‍ഷം തന്നെ സമീപിക്കണമെന്ന നിര്‍ദ്ദേശം

Library ഇനത്തില്‍ PD അക്കൗണ്ടില്‍ ബാക്കിയുള്ള തുക എത്രയെന്ന് 23നകം അറിയയിക്കണമെന്ന് DEO

SSLC വിദ്യാര്‍ഥികളുടെ ആറ് മാസം വരെ വയസിളവിനുള്ള(Age Condonation) അപേക്ഷകള്‍ സെപ്തംബര്‍ 27നകം DEOയിലും ആറ് മാസത്തില്‍ കൂടുതലുള്ളവ വിദ്യാലങ്ങള്‍ നേരിട്ട് Secretary, GeneralEducation, Thiruvananthapuramനും നല്‍കണമെന്ന് DEO

Scout , Teachers Day സ്റ്റാമ്പുകള്‍ വിതരണത്തിന് എത്തിയിട്ടുണ്ടെന്നും പ്രധാനാധ്യാപകര്‍ 23നകം ഏറ്റുവാങ്ങണമെന്നും DEO

ബാലാവകാശകമ്മീഷന്‍ വികസിപ്പിച്ചെടുത്ത പോസ്‌കോ ഓണ്‍ലൈന്‍ പരാതിപ്പെട്ടി എല്ലാ വിദ്യാലയങ്ങളിലും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് DEO

Muslim/Nadar/Anglo Indian/മറ്റ് മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരുടെ സ്കോളര്‍ഷിപ്പിന് യോഗ്യതയുള്ള വിദ്യാര്‍ഥിളുടെ എണ്ണം നല്‍കാത്ത വിദ്യാലയങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ 13നകം നല്‍കണമെന്ന് DEO






DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം 22ന് ഒറ്റപ്പാലം ഗവ ഈസ്റ്റ് സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO

സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ വായനാ മല്‍സരം റവന്യൂ ജില്ലാ ഒക്ടോബര്‍ രണ്ടിന് പാലക്കാടും ടാലന്റ് സേര്‍ച്ച് സ്കൂള്‍ തലം ഒക്ടോബര്‍ 30 സബ്ജില്ലാ തലം ഡിസംബര്‍ 2, റവന്യൂ ജില്ലാ തലം ഡിസംബര്‍ 9ന് പാലക്കാട്ടും സാമൂഹ്യശാസ്ത്ര ക്വിസ് നവംബര്‍ നാലിന് പാലക്കാട്ടും നടക്കുന്നതാണെന്ന് DEO

വിദ്യാലയങ്ങളില്‍ നിലവിലുള്ള എന്‍ഡോവ്‌മെന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 30നകെ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം 22ന് ഒറ്റപ്പാലം ഗവ ഈസ്റ്റ് സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO




DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ സവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം 22ന് ഉച്ചക്ക് രണ്ട് മണിക്ക് KTM സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI

2016-17 വര്‍ഷത്തെ IEDC Scholarshipനും ഉപകരണങ്ങള്‍ക്കുമുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റിലുള് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഇത് മാറ്റി നല്‍കി ആയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം വിനിയോഗപത്രം സമര്‍പ്പിക്കണമെന്ന് DEO



Thursday, February 19, 2015

SITC FORUM BLOG മൂന്നാം വര്‍ഷത്തിലേക്ക്

  
എസ് ഐ ടി സി ഫോറം പാലക്കാട് എന്ന പേരില്‍ ഈ ബ്ലോഗ് ആരംഭിച്ചിട്ട് ഇന്ന് രണ്ട് വര്‍ഷം തികയുന്നു. ജില്ലയിലെ SITCമാരെ സഹായിക്കുന്നതിനും അവരുടെ കൂട്ടായ്മ ലക്ഷ്യമാക്കിയും 2013 ഫെബ്രുവരി 18-നാണ് ഈ ബ്ലോഗ് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചത്. അതിനെ തുടര്‍ന്ന് ഒറ്റപ്പാലം ഉപജില്ലയില്‍ ആദ്യമായി രൂപം കൊണ്ട SITC FORUM ഇന്ന് റവന്യൂജില്ലാ തലത്തില്‍ SITCമാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദിയായി മാറിയപ്പോള്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ അംഗങ്ങളിലെത്തിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമുള്ള ഒരു ഉപാധിയായി പ്രവര്‍ത്തിക്കാന്‍ ബ്ലോഗിന് കഴിഞ്ഞിട്ടുണ്ട്. സംഘടനാ താല്‍പര്യങ്ങള്‍ക്കതീതമായി ജില്ലയിലെ IT അധ്യാപകരെ ഒരു കുടക്കീഴില്‍ ഒരുമിപ്പിക്കാന്‍ സാധിച്ചു എന്നതില്‍ നമുക്കഭിമാനിക്കാം . SITCമാര്‍ നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നമുക്ക് സാധിച്ചില്ലെങ്കിലും അവരുടെ പല പ്രശ്നങ്ങളും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളില്‍ നമ്മുടെ ബ്ലോഗിന് ഹിറ്റുകള്‍ വളരെ കുറവായിരുന്നെങ്കില്‍ ഇന്ന് ജില്ലയിലെ ഈ മേഖലയിലുള്ള മറ്റേത് ബ്ലോഗിനുമൊപ്പം എത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഏറ്റവും അടുത്ത നിമിഷങ്ങളില്‍ അധ്യാപകരിലേക്കെത്തിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങളും സഹകരണങ്ങളും ചെയ്ത് കൊടുക്കുന്നതിനുള്ള ഒരു സഹായി ആയി മാറാന്‍ നമ്മുടെ ഈ ബ്ലോഗിന് സാധിച്ചിട്ടുണ്ട്. ഫോറത്തിന് മുന്നേ പിറന്ന ഈ ബ്ലോഗിന്റെ മൂന്നാം ജന്മനാളില്‍ ഇതിന് സഹകരണമേകിയ ഏവരേയും നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. നിങ്ങളുടെ സഹകരണവും പിന്തുണയുമാണ് ഈ ബ്ലോഗിന്റെയും ഫോറത്തിന്റെയും ശക്തി. രണ്ട് വര്‍ഷം കൊണ്ട് നമ്മുടെ ബ്ലോഗിന് അഞ്ച് ലക്ഷത്തിനടുത്ത് ഹിറ്റുകള്‍ നേടാനായെങ്കില്‍ അതിന് സഹായകരമായി പ്രവര്‍ത്തിച്ച ഓരോരുത്തരുടെയും സേവനങ്ങളെ ഒരിക്കല്‍ കൂടി നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. ഏവരുടെയും പിന്തുണയും സഹകരണവും ഒരിക്കല്‍ കൂടി അഭ്യര്‍ഥിക്കുന്നതോടൊപ്പം തന്നെ ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കമന്റുകളായി ഉള്‍പ്പെടുത്തുമല്ലോ

SITC Forum Blog Team & SITC Forum Executive Committee

8 comments:

Nandakumar said...

അധ്യാപകരുടെ ഏക ആശ്രയം. പാലക്കാടിന്റെ അഭിമാനം. എന്നും ഇപ്പോഴും മുന്നിൽ.ഒരു കാക്കതൊള്ളായിരം പിറന്നാൾ ആശംസകൾ.......
കുഴൽമന്ദം കുമാർ

HSSPERINGODE said...

wish u all the best and sucess
from
hs peringode

padmaja devi said...

CONGRATULATIONS FOR THE DEDICATED PERFORMANCE !!!

rpmhsspanangattiri said...

All the best for the marvelous performance


Rpmhs panangattiri

Gvhsskoppam Pulasseri said...

ഇത് മഹത്തായ പ്രവര്‍ത്തനം.അഭിനന്ദിക്കാതെ വയ്യ.എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍

sudheer g.n said...

Birthdays are a new start; fresh beginnings, a time to start new endeavors with new goals. Move forward with fresh confidence and courage. Best wishes from physicscare.blogspot.in

SITC Palakkad said...

നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി. ഇവയാണ് ഞങ്ങളുടെ ശക്തി. തുടര്‍ന്നും സഹകരിക്കുക

ajithaviswanath said...

Palakkad IT@School പ്രവര്‍ത്തനത്തനങ്ങള്‍ക്ക് എപ്പോഴും താങ്ങും തണലുമായി നില്ക്കുന്ന SITC FORUM -ത്തിന് ഒരായിരം പിറന്നാൾ ആശംസകള്‍ ------

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!