തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

എസ്.ഐ.ടി.സി ഫോറം പാലക്കാട് എം.എല്‍.എ.മാര്‍ക്ക് നിവേദനം നല്‍കി



കൊപ്പം :പാലക്കാട് ജില്ലയിലെ സ്കൂളുകളില്‍ സര്‍ക്കാരില്‍ നിന്നും ജനപ്രതിനിധികളിലൂടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയും സ്കൂളുകള്‍ക്ക് ലഭിച്ച കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വലിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതായും അറ്റകുറ്റപണികള്‍ അടിയന്തിരമായി നടത്തേണ്ടതായുംഎസ്..ടി.സി ഫോറം പാലക്കാട് നടത്തിയ പഠനത്തില്‍ കണ്ടെത്തി. .ടി സ്കൂള്‍ നടത്തിവന്നിരുന്ന ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായം തേടുന്നതിന്റെ ഭാഗമായി പട്ടാമ്പി എം.എല്‍.എ ശ്രീ.സി.പി.മുഹമ്മദിന് എസ്..ടി.സി ഫോറം പാലക്കാട് റവന്യൂ ജില്ലാപ്രസിഡന്റ് ശ്രീ.മുഹമ്മദ് ഇഖ്ബാല്‍ നിവേദനം നല്കി.
                   എല്ലാ സബ് ജില്ലാ കണ്‍വീനര്‍മാരും അതത് പ്രദേശത്തെ എം എല്‍ എ മാരെ നേരില്‍ കണ്ട് സഹായം തേടുന്നതിനുള്ള ഫോറത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ശ്രീ ഇഖ്‌ബാല്‍ മാഷ് എം എല്‍ എക്ക് നിവേദനം നല്‍കിയത്. മറ്റ് സബ്‌ജില്ലകളിലും ഇതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. കൊല്ലങ്കോട് എം എല്‍ എക്ക് ശ്രീ കൃപലാജ്, ചിറ്റൂര്‍ എം എല്‍ എ ക്ക് ശ്രീ സിജു,ശ്രീ ശശികുമാര്‍ എന്നിവരും ആലത്തൂര്‍ എം എല്‍ എക്ക് ശ്രീ പദ്മകുമാര്‍,ശ്രീ രാമകൃഷ്ണന്‍ എന്നിവരും മണ്ണാര്‍ക്കാട് എം എല്‍ എക്ക് ശ്രീ അബ്ദു സലീമും നേരില്‍ കണ്ട് നിവേദനങ്ങള്‍ നല്‍കുകയുണ്ടായി. മറ്റ് ജനപ്രതിനിധികളെ കഴിവതും ഈയാഴ്ച തന്നെ കണ്ട് നിവേദനങ്ങള്‍ നല്‍കുന്നതിനുള്ള ശ്രമത്തിലാണ് നാം. ഇതുവരെ കണ്ട ജനപ്രതിനിധികളുടെ പ്രതികരണങ്ങള്‍ ആശാവഹമായിരുന്നു. ഇതേ ആവശ്യമുന്നയിച്ച് പാലക്കാട് ജില്ലാ പഞ്ചായത്തിനും നാം നിവേദനം നല്‍കിയിരുന്നു. ഫോറത്തിന്റെ നേതൃത്വത്തില്‍ ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നു. മറ്റ് പല ജില്ലകളിലും നടന്ന രീതിയില്‍ ഹാര്‍ഡ് വെയര്‍ ക്ലിനിക്ക് സംഘടിപ്പിക്കമെന്നതാണ് ആവശ്യം.

Post a Comment

Previous Post Next Post