FLASH NEWS

Govt School അധ്യാപകരുടെ 2017-18 അധ്യയനവര്‍ഷതത്തേക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനദിവസം മാര്‍ച്ച് 2. ഹായ് സ്‌കൂള്‍ കളിക്കൂട്ടം പദ്ധതിുടെ മാര്‍ച്ച് പത്തിന് നടക്കുന്ന ആദ്യഘട്ട പരിശീലനത്തിന് മുന്നോടിയായുള്ള എസ് ഐ ടി സി പരിശീലനം മാര്‍ച്ച് നാലിന് വിദ്യാഭ്യാസജില്ലാകേന്ദ്രങ്ങളില്‍. വിശദാംശങ്ങള്‍ ചുവടെയുള്ള പോസ്റ്റില്‍. JRC 'C' Level പരീക്ഷാഫലം പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ ഫലം ചുവടെ. SSLC Grace Mark Entry iExAMS സൈറ്റില്‍ നടത്താവുന്നതാണ്.Grace Mark Entry വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. SSLC Valuation Notification ചുവടെ. GPAIS പദ്ധതീയീല്‍ പ്രീമിയം തുക അടക്കാന്‍ സാധിക്കാത്തവര്‍ക്കായി സമയപരിധി 31.3.2017 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവായി. പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
SSLC 2017 -Instructions to Chief Supdts
JRC C Level Exam(Palakkad) Results
ANNUAL EXAM TIME TABLE
SSLC 2017
District wise List of Protected teachers and non teaching staff in the teachers bank
SCERT QUESTION POOL
SSLC IT Exam Circular
LSS/USS Online Registration
‍SSLC MODEL EXAM 2017
‍ഒരുക്കം 2017
‍INCOME TAX
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

2016-17 വര്‍ഷത്തെ കിറ്റ് അലവന്‍സിനുള്ള അലോട്ട്‌മെന്റ് വിതരണം ടെയ്യുന്നതിനുള്ള നടപടിക്രമ ഉത്തരവ് സമര്‍പ്പിക്കണമെന്ന് ഗവ സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് DDE നിര്‍ദ്ദേശം

കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത് A/B/C ഗ്രേഡുകള്‍ ലഭിച്ച് ഇതേവരെ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്ത കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട അപേക്ഷ 18നകം DDE Office K Sectionല്‍ ലഭിക്കണമെന്ന് നിര്‍ദ്ദേശം

SSLC Sports Grace Markന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള ഓണ്‍ലൈന്‍ എന്‍ട്രി പൂര്‍ത്തിയാക്കിയതിന് ശേഷം ഹാര്‍ഡ് കോപ്പി മാര്‍ച്ച് 15കം DPIയിലെ സ്പോര്‍ട്ട്‌സ് സെക്ഷനില്‍ സമര്‍പ്പിക്കണമെന്ന് DDE

ജൂണിയര്‍ റെഡ് ക്രോസ് A/B ലെവല്‍ പരീക്ഷകള്‍ ഫെബ്രുവരി 18ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍. സെന്റര്‍ ലിസ്റ്റ് സ്കൂള്‍ മെയിലില്‍

പത്താം തരം തുല്യതാ പരീക്ഷാകേന്ദ്രങ്ങളിലെ പ്രധാനാധ്യാപകര്‍ റീവാല്യുവേഷന് ഒമ്പതാം തീയതി വരെ അപേക്ഷകള്‍ സ്വീകരിക്കണമെന്ന് പരീക്ഷാഭവന്‍ നിര്‍ദ്ദേശം. വിശദാംശങ്ങല്‍ സ്കൂള്‍ മെയിലില്‍

2016-17 അധ്യയന വര്‍ഷത്തില്‍ കുട്ടികളുടെ കുറവ് മൂലം 2015-16 വര്‍ഷം അനുവദിച്ച LPSA തസ്തികയില്‍ കുറവ് വന്ന Govt. വിദ്യാലയങ്ങള്‍ അടിയന്തരമായി DDEയെ അറിക്കണമെന്ന് നിര്‍ദ്ദേശം

ദേശീയ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ സ്കൂള്‍ മെയിലി്‍.

Minority Pre-Metric Scholarship അപേക്ഷകളുടെ വേരിഫിക്കേഷന്‍ ഇനിയും പൂര്‍ത്തിയാക്കാനുള്ള വിദ്യാലയങ്ങള്‍ ഫെബ്രുവരി അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം

2016-17 വര്‍ഷത്തെ INSPIRE AWARDന് നോമിനേഷനുകള്‍ എല്ലാ വിദ്യാലയങ്ങളും www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്നും നോമിനേഷനോടൊപ്പം പ്രോജക്ടിന്റെ സംഷിക്തരപവും നല്‍കണമെന്ന് DDE നിര്‍ദ്ദേശം

DEO PALAKKAD
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC പരീക്ഷക്ക് Chief/Deputy Chief ആയി നിയമിച്ചവരുടെ ഒരു യോഗം 27ന് രാവിലെ പത്ത് മണിക്ക് BEM High Schoolല്ഡ ചേരുന്നു. എല്ലാ Chief/Deputy Chiefമാരും പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ഐ ടി പരീക്ഷാ IEDSS വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താന്‍ നിയോഗിച്ച റിസോഴ്സ് അധ്യാപകരുടെ ലിസ്റ്റും അവര്‍ പരീക്ഷക്കെത്തുന്ന ദിവസവും ഇവിടെ. പരീക്ഷ നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്ന് DEO

ഹരിതവിദ്യാലയ പുരസ്കാരത്തിന് അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ എത്രയും വേഗം അപേക്ഷ സമര്‍പ്പിക്കണമെന്ന് DEO

Inspire Awardനുള്ള നോമിനേഷനുകള്‍ ഫെബ്രുവരി 28നകം നിര്‍ദ്ദേശാനുരണം ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് DEO

ആം ആദ്‌മി ബീമാ യോജനാ സ്കോള്‍ഷിപ്പിന് അപേക്ഷകള്‍ സ്വീകരിക്കുന്നു. www.chiak.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍

DEO OTTAPALAM
2011 മാര്‍ച്ചിലെ പത്താം തരം തുല്യതാ മൂല്യനിര്‍ണ്ണയത്തിലെ അപാകതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് എക്സാമിനര്‍മാര്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി തീര്‍പ്പാക്കിയതിന്റെ ഉത്തരവുകള്‍ ബന്ധപ്പെട്ടവര്‍ കൈപ്പറ്റണമെന്ന് DEOനിര്‍ദ്ദേശം

എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് മൂന്ന് സെറ്റ് നിശ്ചിത പ്രൊറോര്‍മയില്‍ സമര്‍പ്പിക്കണമെന്ന് DEOനിര്‍ദ്ദേശം

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ SSLC ചീഫ് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗം ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് LSN Schoolല്‍ ചേരുമെന്ന് DEO .ഡെപ്യൂട്ടി ചീഫുമാരുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍

SSLC/HSS പരീക്ഷകള്‍ക്കായി UP വിഭാഗം അധ്യാപകരുടെ സ്റ്റാഫ് ലിസ്റ്റ് സ്കൂള്‍മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കുന്നതിന് DEO നിര്‍ദ്ദേശം

SSLC പരീക്ഷയുടെ ചീഫ് സൂപ്രണ്ടുമാരുടെ നിയമനഉത്തരവിന്റ Letter of Acceptance Order ഇവിടെ

SSLC മൂല്യനിര്‍ണ്ണയം സര്‍ക്കുലര്‍ പ്രകാരം അര്‍ഹതയുള്ള അധ്യാപകരെ iExAMS ല്‍ ഉള്‍പ്പെടുത്തണമെന്ന് DEO

ദേശീയഹരിതസേനയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ UP/HS/HSS ഇക്കോ ക്ലബ് അധ്യാപകര്‍ക്കുള്ള ഏകദിനശില്‍പ്പശാല 23ന് രാവിലെ പത്ത് മണി മുതല്‍ പാലക്കാട് ഹോട്ടല്‍ ഗസാല ഓഡിറ്റോറിയത്തില്‍

Feb 20 - March 21 വരെ ബാംഗ്ലൂരില്‍ വെച്ച് പ്രൈമറി ഇംഗ്ലീഷ് അധ്യാപകര്‍ക്കായി നടത്തുന്ന RIESI നടത്തുന്ന പരിശീലന പരിപാടിക്ക അപേക്ഷ ക്ഷണിച്ചു.

DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യസജില്ലയിലെ IT Practical പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ച IEDSS Resourse അധ്യാപകരുടെ ലിസ്റ്റ് ഇവിടെ

SSLC IT Practical പരീക്ഷാ ഡ്യൂട്ടിക്ക് പത്താം ക്ലാസില്‍ ഐ ടി പഠിപ്പിക്കുന്ന എല്ലാ അധ്യാപകരുടെയും പേരുകളുള്‍പ്പെടുത്തി പുതിയ ലിസറ്റ് അടിയന്തരമായി സമര്‍പ്പിക്കുന്നതിന് DEO

18ന് കുമരംപുത്തൂര്‍ കല്ലടി ഹൈസകൂളില്‍ വെച്ച് മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ കലാ-കായിക-പ്രവര്‍ത്തിപരിചയമേലകളില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന യോഗത്തിലേക്ക് സ്കൂള്‍ മെയിലില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO


Monday, September 29, 2014

ഗാന്ധിജയന്തി : ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ് പരിപാടി ഊര്‍ജിതമാക്കും


ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ്, മിഷന്‍ സ്വച്ഛഭാരത് പരിപാടികള്‍ ഊര്‍ജിതമായി നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ സമ്പൂര്‍ണ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ക്ലീന്‍ കാമ്പസ്-സേഫ് കാമ്പസ് കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന് എല്ലാ വിദ്യാലയാധികൃതരും നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയായ മിഷന്‍ സ്വച്ഛ ഭാരത് നടപ്പാക്കുന്ന ഒരു മാസത്തെ ശുചിത്വ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളോടൊപ്പം വിദ്യാഭ്യാസ വകുപ്പും പങ്കെടുക്കും. ഓരോ ജില്ലയിലെയും പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരുടെ മേല്‍നോട്ടത്തിലാവും നടപ്പാക്കുന്നത്. നിയോഗിക്കപ്പെട്ട മന്ത്രിമാരും ജില്ലയും ചുവടെ. തിരുവനന്തപുരം - വി.എസ്. ശിവകുമാര്‍, കൊല്ലം - ഷിബു ബേബിജോണ്‍, പത്തനംതിട്ട - അടൂര്‍ പ്രകാശ്, ആലപ്പുഴ - രമേശ് ചെന്നിത്തല, കോട്ടയം - കെ.എം. മാണി, ഇടുക്കി - പി.ജെ. ജോസഫ്, എറണാകുളം - കെ. ബാബു, തൃശൂര്‍ - സി.എന്‍. ബാലകൃഷ്ണന്‍, പാലക്കാട് - എ.പി. അനില്‍കുമാര്‍, മലപ്പുറം - പി.കെ. കുഞ്ഞാലിക്കുട്ടി,
കോഴിക്കോട് - ഡോ. എം.കെ. മുനീര്‍, വയനാട് - പി.കെ. ജയലക്ഷ്മി, കണ്ണൂര്‍ - കെ.സി. ജോസഫ്, കാസര്‍ഗോഡ് - കെ.പി. മോഹനന്‍ എന്നിവര്‍ക്കാണ് ചുമതല. ഒക്ടോബര്‍ രണ്ട് മുതല്‍ പത്ത് വരെ ദിവസങ്ങളില്‍ സ്‌കൂളുകള്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. സ്‌കൂള്‍ അസംബ്ലി സംഘടിപ്പിച്ച് ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തുകയും ഗാന്ധിയന്‍ ചിന്തകളെ സംബന്ധിച്ചും അതിന്റെ ആനുകാലിക പ്രസക്തിയെ സംബന്ധിച്ചും സന്ദേശം നല്‍കുകയും വേണം. ഇത് അധ്യാപകര്‍ നേരിട്ടോ പുറമെ നിന്നുള്ള പ്രമുഖ വ്യക്തികളെക്കൊണ്ട് നടത്തിക്കുകയോ ചെയ്യാം. ഗാന്ധിജിയെപ്പറ്റിയുള്ള ഗാന്ധി, മേക്കിങ് ഓഫ് മഹാത്മ എന്നീ സിനിമകളില്‍ ഏതെങ്കിലുമൊന്ന് പ്രദര്‍ശിപ്പിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളും ഫര്‍ണിച്ചറുകളും വൃത്തിയും വെടിപ്പുമുള്ളതാക്കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസര പ്രദേശങ്ങളില്‍ (മുറ്റം, ഗ്രൗണ്ട് തുടങ്ങിയവ) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പരമാവധി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായ രീതിയില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലെയും ശുചിമുറികളിലെയും മറ്റും ചുമരുകള്‍ ചായം പൂശുക, മതിയായ ശുചിമുറികള്‍ നിര്‍മ്മിക്കുക, മലിനജലം കെട്ടിക്കിടക്കാതിരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ നടപ്പാക്കുക, പച്ചക്കറിത്തോട്ടം/പുന്തോട്ടം നിര്‍മ്മിക്കുക, കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കുക, കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കുക, പൊട്ടിയ ടാപ്പുകള്‍ നന്നാക്കുക, പ്ലാസ്റ്റിക് കവറുകള്‍ നിക്ഷേപിക്കുന്നതിനും നശിപ്പിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തുക, മറ്റ് ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനും നശിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ നടപ്പാക്കുക, ഉച്ചഭക്ഷണം തയ്യാറാക്കുന്ന അടുക്കള, പാത്രങ്ങള്‍, പരിസരം എന്നിവ വൃത്തിയും വെടിപ്പുമുള്ളതാക്കുക തുടങ്ങിയവയും ചെയ്യണം. മദ്യത്തിന്റെയും മറ്റു മയക്കുമരുന്നുകളുടെയും ഉപയോഗം മുലമുള്ള ദൂഷ്യവശങ്ങള്‍ പരിസര ശുചീകരണത്തിന്റെ പ്രാധാന്യം എന്നിവ പ്രചിരിപ്പിക്കുന്നതിനായി പ്ലക്കാര്‍ഡുകളും മറ്റും ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കണം. വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഇക്കാര്യത്തില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കണം. മിഷന്‍ സ്വച്ഛ ഭാരത് : നിര്‍ദ്ദേശങ്ങള്‍ ദേശീയ പരിപാടിയായ മിഷന്‍ സ്വച്ഛ ഭാരത് ആചരിക്കുന്നതിന്റെ ഭാഗമായി ഇനിപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍, സന്നദ്ധ സംഘടനകള്‍, അധ്യാപക-രക്ഷാകര്‍തൃ സംഘടനകള്‍, എന്‍.സി.സി/എന്‍.എസ്.എസ്/സ്‌കൗട്ടസ് എന്നിവയുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ശ്രമിക്കണം. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കലാ-സാഹിത്യ ഉപാധികള്‍ പ്രയോജനപ്പെടുത്തണം. സ്‌കൂളും, പരിസരവും വൃത്തിയാക്കുന്നതോടൊപ്പം ഈ കാലയളവില്‍ സ്വന്തം വീടും പരിസരവും വൃത്തിയാക്കാന്‍ പരിശ്രമിക്കണമെന്ന ഒരു സന്ദേശം കൂടി കുട്ടികള്‍ക്ക് നല്‍കേണ്ടതാണ്. സ്വന്തം വിദ്യാലയം ശുചീകരിക്കുന്നതോടൊപ്പം പരിസരത്തുള്ള ഒരു പൊതുസ്ഥലം (ആശുപത്രി, ബസ് സ്റ്റാന്റ് മുതലയാവ) പൊതുശ്രദ്ധ കിട്ടത്തക്കവിധത്തില്‍ ശുചീകരിക്കണം. ഓരോ കുട്ടിയും ശുചിത്വപരിപാലനത്തിന്റെ അംബസഡര്‍മാരായി സ്വയം കരുതണമെന്നും ആ ബോധ്യത്തോടെ പെരുമാറണമെന്നും അവരില്‍ അവബോധം സൃഷ്ടിക്കുന്ന പരിപാടികള്‍ നടപ്പാക്കാം. നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്‌കൂളിന് സമ്മാനം നല്‍കും. പ്രവര്‍ത്തനങ്ങള്‍ക്ക് അച്ചടി/ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചാരണം നല്‍കണം. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ ഉദ്യോഗസ്ഥരും അവരവരുടെ വാസസ്ഥലത്തിന് സമീപമുള്ള സ്‌കൂളുമായി ബന്ധപ്പെട്ട് ഈ കാലയളവിനുള്ളിലെ അവധി ദിവസങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവണം. പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ജില്ലാതല മോണിറ്ററിലങ് സമിതി/സ്‌കൂള്‍തല സമിതികളും പ്രത്യേക പി.ടി.എ/എസ്.എം.സി യോഗങ്ങളും ചേരേണം. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം/ലഹരി വിരുദ്ധ ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകളുടെയും സമിതികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തുക. ഈ പരിപാടി സംബന്ധിച്ച് സ്‌കൂള്‍ അസംബ്‌ളിയില്‍ ഈ കാലയളവില്‍ നടന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ഭാവി പ്രവര്‍ത്തനത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ സഹിതം സ്‌കൂള്‍ മേധാവികള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്കും ഡി.പി.ഐ.യ്ക്കും അയച്ചുകൊടുക്കേണ്ടതും അവ ക്രോഡീകരിച്ച് വകുപ്പധ്യക്ഷന്‍മാര്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!