DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്വാതന്ത്ര്യ ദിനാഘോഷം : ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സ്വാതന്ത്ര്യ ദിനാഘോഷത്തിന് പരമാവധി ജീവനക്കാര്‍ പങ്കെടുക്കണമെന്നും ഇത് വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും സ്ഥാപന മേധാവികളും ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാന തലസ്ഥാനത്ത് ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ജില്ലാ തലങ്ങളില്‍ ഇതിനു സമാനമായി രാവിലെ എട്ടരയ്ക്ക് ശേഷം ചടങ്ങിന് നിയോഗിക്കപ്പെട്ട മന്ത്രിമാര്‍ ദേശീയ പതാകയുയര്‍ത്തും. തുടര്‍ന്ന് കേരളാ പോലീസിന്റെ വിവിധ ഘടകങ്ങള്‍, അഗ്നിശമനസേന, ജയില്‍വകുപ്പ്, എക്‌സൈസ് വകുപ്പ്, കേരള ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ്, കേരള വനം വകുപ്പ്, കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, സൈനിക് സ്‌കൂള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എന്നീ വിഭാഗങ്ങളുടെ അഭിവാദ്യം മന്ത്രിമാര്‍ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും. സബ് ഡിവിഷണല്‍, ബ്ലോക്ക് തലങ്ങളില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പതാകയുയര്‍ത്തും.തുടര്‍ന്ന് വിശിഷ്ടാതിഥിയുടെ പ്രസംഗവും അതേത്തുടര്‍ന്ന് ദേശീയഗാനാലാപനവും നടക്കും. പബ്ലിക് ഓഫീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലും രാവിലെ എട്ടരയ്ക്ക് ശേഷം വകുപ്പു തലവന്‍മാര്‍, സ്ഥാപന മേലധികാരികള്‍ മുതലായവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും ദേശീയ പതാകയുയര്‍ത്തുകയും വേണം. ആഗസ്റ്റ് 15-ന്റെ പ്രത്യേകതയും രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെയുംക്കുറിച്ച് ഉദ്‌ബോധിപ്പിക്കുകയും വേണം. ദേശഭക്തി ഗാനാലാപനവും നടത്തണം. 2002-ലെ ഫ്‌ളാഗ് കോഡ് കൃത്യമായി പാലിക്കാന്‍ ഏവരും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഏവരും ബഹുമാനപുരസരം എഴുന്നേറ്റ് നില്‍ക്കുകയും വേണം.ഈ സമയം യൂണിഫോം ധാരികളായ എല്ലാ ഉദ്യോഗസ്ഥരും നാഷണല്‍ സല്യൂട്ട് നല്‍കേണ്ടതാണ്. സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നവ കൃത്യമായും കരുതലോടെയും പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. (സര്‍ക്കുലര്‍ നമ്പര്‍ 52606/പൊളിറ്റിക്കല്‍-5/2014/ജിഎഡി -തീയതി 2014 ജൂലൈ 21.)

Post a Comment

Previous Post Next Post