SSLC വിജയ ശതമാനം 99.69. ഫലം 4 മണി മുതൽ ഔദ്യോഗിക സൈറ്റുകളിൽ ലഭിക്കും. ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം


2013-14 അധ്യയന വര്‍ഷത്തില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് 10,000 രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ആറുമാസത്തിനകത്തുള്ള ജാതിസര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ആഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഉള്‍പ്പടെ അപേക്ഷകന്‍ പഠനം നടത്തിയിരുന്ന സ്ഥാപനമേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി സെപ്തംബര്‍ മൂന്നിന് അഞ്ച് മണിക്ക് മുമ്പ് ചീഫ് പബ്ലിസിറ്റി ആഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനകനഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-695003 വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള വിലാസം എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക ജില്ലാ പട്ടികജാതി വികസന ആഫീസുകളിലും ഉത്തര/ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ കാര്യാലയത്തിലും വകുപ്പിന്റെ വെബ്‌സൈറ്റിലും (www.scdd.kerala.gov.in)) ലഭിക്കും. ഫോണ്‍ : 0471-2315375, 2737214.
വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും അപേക്ഷാ ഫോമും ഇവിടെ

Post a Comment

Previous Post Next Post