തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സര്‍ക്കാര്‍ ജീവനക്കാരുടെ ആദായ നികുതി: 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാന സ്രോതസ്സില്‍ നിന്നും ആദായ നികുതി ഈടാക്കുന്നതിനായി 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കുന്നതിന് നിര്‍ദേശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വര്‍ഷത്തിലെ മാര്‍ച്ച് മാസത്തെ ശമ്പള ബില്ലിനോടൊപ്പം പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്‌മെന്റ് എല്ലാ എസ്.ഡി.ഓ.മാരും അവര്‍ ശമ്പളം മാറുന്ന ട്രഷറിയില്‍ ഏല്‍പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍മാരല്ലാത്ത ജീവനക്കാര്‍ അതത് ഓഫീസിലെ ഡി.ഡി.ഒ. മാരുടെ പക്കല്‍ മേല്‍പ്പറഞ്ഞ സ്റ്റേറ്റ്‌മെന്റ് നല്‍കണം. ഒരു സാമ്പത്തിക വര്‍ഷം ലഭ്യമാകുന്ന അടിസ്ഥാന ശമ്പളം, അലവന്‍സ്, പെര്‍ക്വസൈറ്റ്‌സ് ഉള്‍പ്പെടെയുള്ള മൊത്ത ശമ്പളം കണക്കാക്കുകയും, അതില്‍ നിന്നും സെക്ഷന്‍ 80 സി മുതല്‍ യു വരെയുള്ള കിഴിവുകള്‍, ഭവന വായ്പയുടെ പലിശ എന്നിവ കുറച്ചതില്‍ നിന്നും തൊഴില്‍ നികുതിയും കുറച്ചുള്ള വരുമാനത്തിനാണ് നികുതി കണക്കാക്കേണ്ടത്. പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്‌മെന്റ് അനുസരിച്ച് പ്രസ്തുത സാമ്പത്തിക വര്‍ഷം ഒടുക്കേണ്ട ആദായ നികുതിയുടെ 1/12 ഭാഗം വീതം ഓരോ മാസത്തേയും ശമ്പള ബില്ലില്‍ കുറവ് ചെയ്യേണ്ടതാണ്. സ്രോതസ്സില്‍ നിന്നും ആദായ നികുതി പിടിക്കാതിരുന്നാല്‍ മാസം തോറും ഒരു ശതമാനവും, പിടിച്ച നികുതി അടക്കാതിരുന്നാല്‍ ഒന്നര ശതമാനവും പലിശ നല്‍കണം. നികുതി പിടിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുകയോ പിടിച്ച തുകയില്‍ കുറവു വരുത്തുകയോ ചെയ്താല്‍ പിഴ ചുമത്താം. എസ്.ഡി.ഒ.യുടെ ശമ്പളത്തില്‍ നിന്നും ടിഡിഎസ് പിടിക്കേണ്ട ചുമതല ട്രഷറി ഓഫീസറും, മറ്റുള്ള ജീവനക്കാരുടെ കാര്യത്തില്‍ അതത് ഓഫീസിലെ ഡി.ഡി.ഒ. മാരുമാണ് നിര്‍വഹിക്കേണ്ടത്. ജീവനക്കാരന്റെ ശമ്പളത്തിലോ അല്ലെങ്കില്‍ കുടിശിക, മറ്റ് അലവന്‍സുകള്‍ തുടങ്ങിയവ മൂലമോ മൊത്ത വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍, പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്‌മെന്റ് ജീവനക്കാരന്‍ പുതുക്കി നല്‍കേണ്ടതും തുടര്‍ന്ന് പുതുക്കിയ തോതിലുള്ള ആദായ നികുതി ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നും തുടര്‍ന്നുള്ള മാസങ്ങളിലായി ബന്ധപ്പെട്ട ഡി.ഡി.ഓ. അല്ലെങ്കില്‍ ട്രഷറി ഓഫീസര്‍ ഈടാക്കേണ്ടതുമാണ്. ആദായ നികുതി കൃത്യമായി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ആദായ നികുതി വകുപ്പ് ചുമത്തുന്ന പിഴ പലിശ അടയ്ക്കണം. ടി.ഡി.എസ്. യഥാസമയം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും റിക്കവറി ഇല്ലാതെ ശമ്പളം വിതരണം ചെയ്യുന്ന ട്രഷറി ഓഫീസര്‍ക്കെതിരെയും കര്‍ശനമായ അച്ചടക്ക നടപടികള്‍ കൈക്കൊള്ളുന്നതാണെന്നും ധനവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. (സര്‍ക്കുലര്‍ നം. 70/എസ്റ്റാ-സി3/14/ധന, തീയതി 24.07.2014)

Post a Comment

Previous Post Next Post