തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം

      മലയാള ശ്രേഷ്ഠഭാഷാ വാരാചരണേത്തോടനുബന്ധിച്ച് ഐടി@സ്കള്‍ പ്രോജക്ട് പാലക്കാട് 2013 നവംബര്‍ 7 ന് സൗജന്യ മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. സ്കള്‍ തലത്തിലുള്ള അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ താല്‍പര്യമുള്ള മറ്റ് ജീവനക്കാര്‍/ പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐടി@സ്കള്‍ പ്രോജക്ടിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഓപ്പറേറ്റിങ്ങ് സിസ്റ്റം സൗജന്യമായി  നല്‍കുന്നതാണ്. ഇതിനോടനുബന്ധിച്ച്ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 6 ന് ഐടി@സ്കൂള്‍ പ്രോജക്ടിന്റെ ജില്ലാ ഓഫീസില്‍ മലയാള കവിതാ രചനാ മല്‍സരം സംഘടിപ്പിക്കുന്നു.സമയം രാവിലെ പത്ത് മണിക്ക്. മേല്‍പ്പറഞ്ഞ പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ നവംബര്‍ 5 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ഐടി@സ്കൂള്‍ പ്രോജക്ടിന്റെ ജില്ലാ ഓഫീസുമായി 0491 2520085 എന്ന നമ്പറില്‍ ബന്ധപ്പെടുകേയാ drcpkd@gmail.com
ലേക്ക് ഇ-മെയില്‍ അയക്കുകേയാചെയ്യേണണ്ടതാണ്.

2 Comments

Previous Post Next Post