തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

അധികമായി കൈപ്പറ്റിയ ശമ്പളതുക തിരിച്ചടയ്ക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു

ശമ്പളനിര്‍ണ്ണയത്തിലെ അപാകതകള്‍ മൂലം അധികമായി കൈപ്പറ്റിയ തുക കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി ഒറ്റത്തവണത്തേക്കു മാത്രമായി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വകുപ്പ് തലവന്മാര്‍/മേലധികാരികള്‍ ഈ തീയതിക്കകം പരിശോധന പൂര്‍ത്തിയാക്കി തിരിച്ചടവ് സംബന്ധിച്ച സമാഹൃത റിപ്പോര്‍ട്ട് നിര്‍ദ്ദിഷ്ട പട്ടികയില്‍ തയ്യാറാക്കി ഡിസംബര്‍ 31 ന് മുമ്പായി രണ്ടുപകര്‍പ്പുകള്‍ ധനകാര്യ വകുപ്പിനും ഒരു പകര്‍പ്പ് അതാത് വകുപ്പിന്റെ /സ്ഥാപനത്തിന്റെ ഫിനാന്‍സ് ഓഫീസര്‍/ആഡിറ്റ് നിര്‍വ്വഹണ വകുപ്പിന്റെ മേലധികാരിക്കും സമര്‍പ്പിക്കണം. ഇക്കാര്യത്തിലുള്ള വീഴ്ച ഗൗരവമായി കാണുന്നതും വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കുമെന്നും ധനവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍

Post a Comment

Previous Post Next Post