FLASH NEWS

HM/AEO തസ്തികകളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകരെ SSLC ചുമതലകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അവ പൂര്‍ത്തീകരിച്ചതിന് ശേഷം മാത്രമേ വിടുതല്‍ ചെയ്യാവൂ എന്ന DPI നിര്‍ദ്ദേശം Downloadsല്‍. Palakkad ജില്ലയിലെ JRC C Level സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ അതത് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ഏറ്റു വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ പാലക്കാട് ഓഫീസ് ( 8281864408) മണ്ണാര്‍ക്കാട്- Sri Noor Muhammed ( 9496838626) കൊല്ലങ്കോട്-Mr Gopan(9447533950) ഒറ്റപ്പാലം-Mr Sreedharan(9447444334). HM/AEO, PA to DEO, Senior Superintendent മാരുടെ Transfer & Promotion ഉത്തരവുകളുടെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. അവധിക്കാല കുട്ടിക്കൂട്ടം പരിശീലനത്തിനുള്ള DRG പരിശീലന നിര്‍ദ്ദേശങ്ങളും പ്രാദേശികാവധിക്ള്‍ മൂലം മാറ്റി വെക്കേണ്ടി വന്ന വാര്‍ഷിക പരീക്ഷക്ല‍ 31ന് നടത്താനുള്ള നിര്‍ദ്ദേശങ്ങളും Downloadsല്‍.. Higher Secondary By-Transfer നിയമനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 വര്െ ദീര്‍ഘിപ്പിച്ചു.CWSN പെണ്‍കുട്ടികളുടെ വിവരങ്ങള്‍ http://www.rmsakerala.org/iedlogin.php എന്ന ലിങ്കില്‍ പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ ഇന്ന് തന്നെ തിരുത്തേണ്ടതാണെന്ന് DDE.വീഴ്ച വരുത്തിയാല്‍ ഫണ്ടുകള്‍ ലഭിക്കില്ലെന്നും ആയതിന് പ്രധാനാധ്യാപകര്‍ മാത്രമായിരിക്കും ഉത്തരവാദിയെന്നും DDEയുടെ അറിയിപ്പ്.PSC മുഖേന നിയമനം ലഭിച്ച പാലക്കാട് ജില്ലിലെ വിദ്യാഭ്യാസ വകുപ്പിലെ സര്‍വീസ് വേരിഫിക്കേഷന് ഹാജരാകുന്നതിന് നിര്‍ദ്ദേശം. ഹാജരാകേണ്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് ഇവിടെ. SSLC Valuation Posting Order iExaMSല്‍ നിന്നും ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.RMSA School Grantല്‍ നിന്നും വാങ്ങാവുന്ന പുസ്തകങ്ങളുടെ ലിസ്റ്റും നിര്‍ദ്ദേശങ്ങളും ഡൗണ്‍ലോഡ്‌സില്‍. മാര്‍ച്ച് 24ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിനുള്ള SSA നിര്‍ദ്ദേശങ്ങള്‍ Downloadsല്‍. SSLC JRC Grace Markനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ DDE ഓഫീസുകളില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചുള്ള സര്‍ക്കുലറിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. ഹയര്‍ സെക്കണ്ടറി ബൈട്രാന്‍സ്‌ഫര്‍ നിയമനത്തിന് യോഗ്യരായ HSA/UPSA/LPSA മാരില്‍ നിന്നും ഓണ്‍അപേക്ഷകള്‍ ക്ഷണിച്ചു.അവസാനദിവസം മാര്‍ച്ച് 31.സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.2007-2011 കാലഘട്ടത്തിലെ HSAമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനും അപാകതകള്‍ പരിശോധിക്കുന്നതിനും രേഖകള്‍ മാര്‍ച്ച് 25നകം DDE ഓഫീസില്‍ നല്‍കുന്നതിന് നിര്‍ദ്ദേശം.വിശദമായ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍..2017-18 വര്‍ഷത്തെ Income Tax Anticipatory Statement തയ്യാറാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ചുവടെ.JRC Grace Markന് അപേക്ഷിക്കുന്നവര്‍ രേഖകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ചുവടെ. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
March 24 Cluster Centers
BY TRANSFER APPOINTMENT
JRC Certificate for Grace Mark
PAY REVISION ARREAR PROCESSING IN SPARK
SSLC 2017 -Instructions to Chief Supdts
JRC C Level Exam(Palakkad) Results
ANNUAL EXAM TIME TABLE
SSLC 2017
SCERT QUESTION POOL
‍ഒരുക്കം 2017
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

ഈ വര്‍ഷം ലഭിച്ച വിവിധ ഫണ്ടുകള്‍ അടിയന്തരമായി വിനിയോഗിക്കണമെന്നും വിനിയോഗിക്കാന്‍ കഴിയാത്തവ 25നകം തിരിച്ചടക്കണമെന്ന്ു DDE നിര്‍ദ്ദേശം

2007-2011 കാലഘട്ടത്തിലെ HSAമാരുടെ സീനിയോരിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനും അപാകതകള്‍ പരിശോധിക്കുന്നതിനും രേഖകള്‍ മാര്‍ച്ച് 25നകം DDE ഓഫീസില്‍ നല്‍കുന്നതിന് നിര്‍ദ്ദേശം.വിശദമായ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍..

DEO PALAKKAD
Maths/Social Science/Malayalam വിഷയങ്ങളുടെ വാല്യുവേഷന്‍ ക്യാമ്പുകളിലെ ഒഴിവുകള്‍ നികത്തുന്നതിനായി Palakkad വിദ്യാഭ്യസ ജില്ലയിലെ വിദ്യാലയങ്ങളില്‍ പത്താം ക്ലാസില്‍ പഠിപ്പിക്കുന്ന വാല്യുവേഷന് അപേക്ഷിക്കാത്ത അധഅയാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കുന്നതിന് DEO നിര്‍ദ്ദേശം

8,9,10 ക്ലാസുകളിലെ CWSN വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ നല്‍കാത്ത വിദ്യാലയങ്ങശ്‍ അടിയന്തരമായി നല്‍കണമെന്ന് DEO
2016-17 വര‍ഷത്തെ Muslim/Nadar/Anglo Indian/OBC/Forward Class പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുക അനുവദിച്ച ലിസ്റ്റ് സ്കൂള്‍ മെയിലില്‍ തുക വിതരണം ചെയ്ത് Utilization Certificate അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO

ആം ആദ്‌മി ബീമാ യോജനാ സ്കോള്‍ഷിപ്പിന് അപേക്ഷകള്‍ സ്വീകരിക്കുന്നു. www.chiak.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിശദാംശങ്ങള്‍

DEO OTTAPALAM
31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

IT അധ്യാപകരുടെ വിവരങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ ഉടനടി നല്‍കണമെന്ന് DEO

എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും അധ്യാപകനിയമനത്തിനായി 2015മുതല്‍ ലഭിച്ച അപേക്ഷകരുടെ പേരും വിലാസവും എത്രയും പെട്ടെന്ന് നല്‍കണമെന്ന് DEO
വിദ്യാലയങ്ങളിലെ IT അധ്യാപകരുടെ വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ നല്‍കണമമെന്ന് DEO
എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ് മൂന്ന് സെറ്റ് നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കണമെന്ന് DEOനിര്‍ദ്ദേശം

DEO MANNARKKAD
വിരമിക്കുന്ന പ്രധാനാധ്യാപകര്‍ക്കുള്ള യാത്രയയപ്പും പ്രധാനാധ്യാപകയോഗവും 25ന് മണ്ണാര്‍ക്കാട് MESHSSല്‍

24ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തിന് മുന്നോടിയായി നടന്ന RP പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന RPമാര്‍ 21ന് MESHSS ല്‍ നടക്കുന്ന DRG ഫരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് DEO



Saturday, August 24, 2013

NOON FEEDING PLANNER PLUS 2013



     സ്കൂൾ ഉച്ചഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ രജിസ്റ്ററുകൾ തയാറാക്കുക എന്നത് വളരെയേറെ ശ്രമകരമായ ഒരു ജോലിയാണ്.  അത് എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു വർക്ക്ബുക്കാണിത്.  EXCEL 2007 ലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.  EXCEL 2007 അല്ലെങ്കിൽ 2010  ഇൻസ്റ്റാൾ  ചെയ്തിട്ടില്ലാത്ത  കമ്പ്യുട്ടറുകളിൽ ഇത് പൂർണരൂപത്തിൽ പ്രവർത്തിക്കില്ല. ഇത് ഉപയോഗിച്ച് NMP I , K 2, Consolidated Noonfeeding Attendance Register, School Monthly Data Capture Format, Noonfeeding Accounts Register, Statement of Expenditure എന്നിവ തയ്യാറാക്കാനും ചെലവുകൾ ക്രമീകരിക്കാനും കഴിയും. 
    
   കുട്ടികളുടെ എണ്ണത്തിനനുസരിച്ച്‌ മൂന്നു വർക്ക്‌ബുക്കുകളാണ് തയ്യാറാക്കിയിരിക്കുന്നത്.  Feeding Strength 150 വരെയുള്ള സ്കൂളുകൾക്ക് ഉപയോഗിക്കാനായി ഒന്നും 151 മുതൽ 500 വരെ യുള്ളിടത്ത് ഉപയോഗിക്കാൻ മറ്റൊന്നും 500 ൽ  കൂടുതൽ കുട്ടികൾ ഉള്ളിടത്തെക്കായി മൂന്നാമത് ഒന്നും ആണ് എടുക്കേണ്ടത്.  ഇവയെല്ലാം ഈ ബ്ലോഗിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാം.
    
 Macro Enable ചെയ്യാത്ത ഒരു സാധാരണ വർക്ക്‌ബുക്ക്‌  മാത്രമാണിത്.   ഈ വർക്ക്‌ബുക്കിന്റെ  ഒരു കോപ്പി കമ്പ്യുട്ടറിൽ സൂക്ഷിച്ചു അതിൽനിന്നും ഓരോ കോപ്പി ഓരോ മാസത്തേക്കും എടുത്തു ഉപയോഗിക്കാം.  ഡാറ്റ ചേർത്ത് ആവശ്യമായ രജിസ്റ്ററുകളുടെ പ്രിന്റ്‌ എടുത്തു കഴിഞ്ഞ ശേഷം ആ ഫയൽ ഡിലീറ്റ് ചെയ്യുകയോ സൂക്ഷിക്കുകയോ ആവാം.  സൂക്ഷിക്കുന്നെങ്കിൽ ആ ഫയലിനു ആ മാസത്തിന്റെ പേര് ചേർത്ത് സേവ് ചെയ്‌താൽ പിന്നീട് എടുത്ത് ഉപയോഗിക്കാൻ എളുപ്പമാവും.
വർക്ക്‌ബുക്കിന്റെ താഴെ ഭാഗത്ത്‌ ഇതിലുള്ള ഷീറ്റുകളുടെ പേരുകൾ  കാണാം.


     Click to enlarge image
        ഇതിൽ Basic Data എന്ന ഷീറ്റിലാണ് സ്കൂളിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ചേർക്കുന്നത്. ഇത് സൂക്ഷിച്ചുവയ്ക്കുന്ന കോപ്പിയിൽ ചേർത്ത് വച്ചാൽ പിന്നീട് മാറ്റേണ്ടതില്ല.

 Click to enlarge image

      ഇതിൽ വിവരങ്ങൾ ചേർത്തിക്കഴിഞ്ഞാൽ അടുത്ത ഷീറ്റ് ആയ Monthly Data യിൽ ആ മാസത്തെ കുട്ടികളുടെയും അരിയുടെയും കണക്ക്  ചേർക്കാം.  

     Monthly Data  ഷീറ്റിൽ ആദ്യം കൊല്ലം, മാസം എന്നിവ പച്ച കള്ളികളിൽ മാറ്റി കൊടുക്കുക.  പിന്നീട് 'Date' എന്ന  കോളത്തിനു താഴെ ഭക്ഷണം കൊടുത്ത തിയ്യതികൾ ചേർത്തികൊടുക്കാം.  (ഭക്ഷണം കൊടുക്കാത്ത ദിവസമാണ് അരി കൊണ്ടുവന്നതെങ്കിൽ ആ ദിവസം കൂടി ഉൾപ്പെടുത്താം.  എന്നാൽ ആ ദിവസം കുട്ടികളുടെ എണ്ണം ചേർക്കരുത്.  '0' എന്നും ചേർക്കാൻ പാടില്ല.  ചേർത്താൽ Feeding Days എണ്ണം കൂടിപ്പോകും.)  അതിന് ശേഷം ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എണ്ണം ഓരോ ദിവസത്തേതും ചേർക്കുക.  ഓരോ ക്ലാസ്സിലെയും Feeding Strength  മുകളിലെ ആഷ് കളർ കള്ളികളിലും ചേർക്കുക.  5 മുതൽ 8 വരെ ക്ലാസുകളിലെ എണ്ണം ചേർക്കാൻ മറ്റൊരു ടേബിൾ താഴെയുണ്ട്.  കുട്ടികളുടെ എണ്ണം മുഴുവൻ ചേർത്തികഴിഞ്ഞാൽ ആ മാസത്തിന്റെ ആരംഭത്തിൽ ഉള്ള സ്റ്റോക്ക്‌ Opening stock of Rice എന്ന കള്ളിയിൽ ചേർക്കുക.


 Click to enlarge image
      
അതിനുശേഷം ആ മാസം ലഭിച്ച അരിയുടെ അളവ് ലഭിച്ച തിയ്യതിക്ക് നേരെ ചേർക്കുക.NMP I, K2,  MDCF, Consolidated NF Attendance Register എന്നിവ  തയ്യാറാക്കാൻ ഇത്രയും മതിയാകും.ഇനി 'PLANNER' എന്ന ഷീറ്റ് പരിചയപ്പെടാം.
   
   
  ഉച്ചഭക്ഷണപരിപാടി പ്ലാൻചെയ്യുന്നതിനും അക്കൗണ്ട്‌കൾ തയ്യാറാക്കുന്നതിനുമാണ് ഇത്.  ഉച്ച ഭക്ഷണം കൊടുത്ത ദിവസങ്ങളിൽ  ചെലവഴിച്ച തുക ഇനം തിരിച്ചു ചേർത്തികൊടുക്കണം.   അപ്പോൾ ആ ദിവസങ്ങളിലേക്ക് ലഭിക്കാവുന്ന കുക്കിംഗ്‌ ചാർജും മറ്റു ചെലവുകൾക്കായുള്ള പരമാവധിതുകയും അതിൽ ചെലവഴിച്ചതുകയും എത്ര തുക ബാലൻസ് ആയി ഉണ്ടെന്നും മുകളിൽ കാണാം.  ഇതനുസരിച്ച് ഭക്ഷണം മെച്ചപ്പെടുത്തുകയോ ചെലവ് ചുരുക്കുകയോ ചെയ്യാം.  ഇതിൽ രേഖപ്പെടുത്തുന്ന വിവരങ്ങളാണ് അക്കൗണ്ടുകളിലേക്ക് പോകുന്നത്.


       MDCF ഫോർമാറ്റിൽ പച്ച നിറത്തിലുള്ള കള്ളികളിൽ ആവശ്യമുള്ളിടത്ത് വിവരങ്ങൾ ചേർക്കാം.  മാർക്ക് ചെയ്യേണ്ട കള്ളികളിൽ പ്രിന്റ്‌ എടുത്തുകഴിഞ്ഞ ശേഷം ടിക്ക് മാർക്ക്‌ ഇടാം.

    Noonfeeding Accounts Register ൽ മാസാരംഭത്തിൽ ഉള്ള  ബാലൻസ് ചേർക്കണം.  ഇത് കഴിഞ്ഞ മാസത്തെ അക്കൗണ്ട്‌ നോക്കി അതിൽ കാണുന്ന അവസാനദിവസത്തെ ബാലൻസ് ചേർക്കണം.  PLANNER ൽ കൊടുത്ത സംഖ്യകൾ അക്കൌണ്ടീൽ വന്നിരിക്കും.  ബാങ്കിൽ നിന്നും പണം പിൻവലിച്ച ദിവസം അത് ചേർക്കുക.  അക്കൌണ്ടീൽ ഏതെങ്കിലും ഇനത്തിന്റെ പേര് മാറ്റികൊടുക്കണമെങ്കിൽ അത് അക്കൌണ്ടിന്റെ പുറത്തുള്ള പച്ച കള്ളികളിൽ ചേർത്തി കൊടുത്താൽ  അത് അക്കൌണ്ടീൽ വന്നുകൊള്ളും.
    
        Statrment of Expenditure എന്ന ഷീറ്റിൽ സാധനങ്ങളുടെ അളവ് വേണമെങ്കിൽ ചേർത്തിക്കൊടുക്കാം. വൗച്ചർ നമ്പറിന്റെ അവസാനഭാഗം പട്ടികയ്ക്ക് പുറത്തുള്ള പച്ച കള്ളിയിൽ ചേർത്തികൊടുത്താൽ അതിനനുസരിച്ച് Voucher No കോളത്തിൽ വന്നുകൊള്ളും.



      ഇനി പ്രിന്റ്‌ എടുക്കുന്നത് എങ്ങിനെയെന്ന് നോക്കാം.  വിൻഡോയുടെ മുകളിലെ വലത്തേ മൂലയിൽ കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്‌താൽ വരുന്ന ലിസ്റ്റിൽ കാണുന്ന 'Print' ക്ലിക്ക് ചെയ്യുക.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!