DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

PSC Seating Planner

         പി എസ് സി പരീക്ഷക്ക് പരീക്ഷാകേന്ദ്രങ്ങളായി തിരഞ്ഞെടക്കുന്ന സ്കൂളുകള്‍ക്ക് Plan of Seating Arrangement തയ്യാറാക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവര്‍ത്തനമാണ്. Plan of Seating Arrangement-ഉം List of Candidates Present-ഉം തയ്യാറാക്കുന്നതിനുള്ള ഒരു PSC Seating  Planner ആണ് ഇവിടെ അവതരിപ്പിക്കുന്നത്. സ്പ്രെഡ്ഷീറ്റില്‍ തയ്യാറാക്കിയ ഈ ഫയല്‍ വിന്‍ഡോസിലും ഉബുണ്ടുവിലും പ്രവര്‍ത്തിപ്പിക്കാം. താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ആദ്യത്തെ ഷീറ്റായ General എന്നതില്‍ പരീക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍ നല്‍കുക. രണ്ടാമത്ത ഷീറ്റില്‍ നിന്നും Plan of Seating Arrangement-ഉം മൂന്നാമത്തെ ഷീറ്റില്‍ നിന്നും List of Candidates Present-ഉം പ്രിന്റ് എടുക്കുന്നതിനുള്ള പേജുകള്‍ തയ്യാറായിട്ടുണ്ടാവും. 300 പരീക്ഷാര്‍ഥികള്‍ വരെയുള്ള കേന്ദ്രങ്ങള്‍ക്ക് ഈ പ്ലാനര്‍ ഉപയോഗിക്കാം. പ്രിന്റ് എടുക്കുന്നതിന് മുമ്പ് പ്രിവ്യൂ പരിശോധിച്ച് Page Set up ശരിയോണോ എന്ന് പരിശോധിക്കുക.ആവശ്യമായ എണ്ണം പേജുകളുടെ മാത്രം പ്രിന്റ് എടുക്കുക
          SITC Forum Palakkad-നു വേണ്ടി ഫോറം സെക്രട്ടറി ശ്രീ സുജിത്ത് എസ് ആണ് ഈ Planner തയ്യാറാക്കിയത്. നിങ്ങളുടെ അഭിപ്രയങ്ങള്‍ അറിയിക്കുമല്ലോ?

Seating Planner ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post