ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം

സെപ്തംബറില്‍ നടത്തുന്ന കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈന്‍ വഴി ഇന്ന് (ആഗസ്റ്റ് 8) ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ആഗസ്റ്റ് 28 അഞ്ച് മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ നല്‍കുന്നതിന്www.ktet.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലെ K-TET2013 എന്ന ലിങ്ക് ക്ലിക്ക് ചെയ്തും അപേക്ഷ സമര്‍പ്പിക്കാം. കെ-ടെറ്റ് ചെലാന്‍ ഫോം ലഭിക്കുന്നതിന് കെ-ടെറ്റ് 2013 ചെലാന്‍ ഫോം എന്ന ലിങ്ക് ക്ലിക്ക് ചെയ്യണം. ഈ ചെലാന്‍ ഉപയോഗിച്ച് ബന്ധപ്പെട്ട ബാങ്കില്‍ ഫീസ് അടയ്ക്കണം. അതിനുശേഷം കെ-ടെറ്റ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് പരീക്ഷാഭവന്റെ സൈറ്റ് സന്ദര്‍ശിക്കുക.

Post a Comment

Previous Post Next Post