നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

14-ന് പ്രത്യേകസ്റ്റാഫ് മീറ്റിങ്ങിന് ഹരിശ്രീ നിര്‍ദ്ദേശം

സ്കൂള്‍ സ്റ്റാഫ് യോഗം ആഗസ്റ്റ് – 13 /14 തീയതികളില്‍
ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഒരു സ്റ്റാഫ് യോഗം ഇതിനു മുന്‍പ് ചേര്‍ന്നത് ഏപ്രില്‍ അവസാനം മെയ് ആദ്യം ആണല്ലോ . അതുകൊണ്ടുതന്നെ മെയ്-ജൂണ്‍ -ജൂലായ് മാസങ്ങളിലെ ഹരിശ്രീ പരിപാടികള്‍ അവലോകനം ചെയ്തു തുടര്‍പരിപാടികള്‍ ആലോചിക്കാനുള്ള അജണ്ട മാത്രമായുള്ള ഒരു യോഗം 13/14 തീയതി തീരുമാനിക്കണം.
അജണ്ട / അവലോകനക്കുറിപ്പ്/ തുടര്‍ പരിപാടികള്‍ / യോഗ ചിത്രങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് pdf format-ല്‍ ജില്ലാ പഞ്ചയത്തിലേക്കും [sujanika@gmail.com] ഡി.ഡി.ഇ ഓഫീസിലേക്കും 16-8-2013 നു മെയില്‍ ചെയ്യണം .
സ്റ്റാഫ് യോഗം
അവലോകനം
• മുന്‍കൂട്ടി എല്ലാ അദ്ധ്യാപകര്‍ക്കും അറിയിപ്പ് നല്‍കണം
• ഹരിശ്രീ – വിജയശ്രീ ചുമതലയുള്ള അദ്ധ്യാപകര്‍ / സമിതി മുന്‍കൂട്ടി യോഗം ചേര്‍ന്ന് അജണ്ട / റിപ്പോര്‍ട്ട് / തുടര്‍പരിപാടികള്‍ ചിട്ടപ്പെടുത്തണം.
• അതിനായി – ഹരിശ്രീ പ്രവര്‍ത്തനങ്ങളുടെ ചുമതല എല്ലാ അദ്ധ്യാപകര്‍ക്കും പങ്കുവെച്ച് നല്‍കിയിരുന്നല്ലോ. അവരുടെ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കണം. വിലയിരുത്തണം.
• മെയ്-ജൂണ്‍ -ജൂലായ് മാസങ്ങളിലെ പ്രധാനപ്രവര്‍ത്തങ്ങള്‍ [ സ്കൂളില്‍ നടത്താന്‍ തീരുമാനിച്ചവ] 

 • പ്രവര്‍ത്തനങ്ങള്‍ / പരിപാടികള്‍ ഓരോന്നും വിശദമായി അവലോകനം ചെയ്യണം
• ബ്രിഡ് കോഴ്സ്, വിദ്യാഭ്യാസ സംഗമം… തുടങ്ങി ഓരോ പരിപാടികളും വിജയിപ്പിക്കാനെടുത്ത തീരുമാനങ്ങള്‍ / പ്രവര്‍ത്തനങ്ങള്‍, അദ്ധ്യാപക പങ്കാളിത്തം, കുട്ടികളുടെ പങ്കാളിത്തം…. എന്നിങ്ങനെ വിശദമായ വിലയിരുത്തല്‍ ആണ്` ഉണ്ടാകേണ്ടത്. ആയത് ഡോക്യുമെന്റ് ചെയ്യണം. [ഗ്രാഫ്, പട്ടിക ,ഫോട്ടോ, ഫോട്ടോകോപ്പി, ബ്ളോഗ് പോസ്റ്റ്ഐ.ഡി... .... എന്നിവ നന്നായി പ്രയോജനപ്പെടുത്തണം.]
• ക്ളാസ് പി.ടി.എ കള്‍ / കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്‍സിലിങ്ങ് എന്നിവയുടെ വിലയിരുത്തല്‍ സ്റ്റാഫ് യോഗത്തില്‍ ഉണ്ടാവണം
• പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ ഉണ്ടായ തടസ്സങ്ങള്‍ / പരിമിതികള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ചര്‍ചചെയ്യണം . റിപ്പോര്‍ട്ടില്‍ പ്രത്യേക വിഭാഗമായി [' പരിമിതികള്‍, തടസ്സങ്ങള്‍ ' എന്ന ശീര്‍ഷകത്തില്‍ ] രേഖപ്പെടുത്തണം
തുടര്‍ പ്രവര്‍ത്തനങ്ങള്‍
• ഹരിശ്രീ പദ്ധതികളുടെ [ ഓരോസ്കൂളും ഏറ്റെടുത്ത് നടപ്പാക്കുന്നവയും വിജയശ്രീയും സവിശേഷമായി ] തുടര്‍ച്ച ക്രമത്തില്‍ തീരുമാനിക്കണം. കലാമുന്നേറ്റം / നൈപുണി പോലുള്ളവ, ഡയറ്റ് ഏല്‍പ്പിച്ച കൈത്താങ്ങ് , പെഡഗോജി ലാബ്… എന്നിവ , സ്കൂള്‍ തനതായി തീരുമാനിച്ച് നടപ്പാക്കുന്നവ എല്ലാം ആലോചനയില്‍ ഉണ്ടാവണം.
• വിജയശ്രീ 2013-14 വിശദമായ പ്രവര്‍ത്തന ക്രമം കോഡിനേറ്ററുടെ ബ്ളോഗില്‍ പോസ്റ്റ് ചെയ്യും. സ്കൂള്‍ സാഹചര്യത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. കലണ്ടര്‍ ചെയ്യണം.
• നൈപുണി , കലാമുന്നേറ്റം [ കലാപഠനം, കലാസ്വാദനം ] തുടങ്ങിയ പദ്ധതികള്‍ക്ക് ആവശ്യമായ സ്കൂള്‍ തല പ്രോജക്ടുകള്‍ ഇനിയും തരാനുള്ളവര്‍ എത്രയും വേഗം ജില്ലയിലേക്ക് അയക്കണം.

16-ന് നല്‍കേണ്ട റിപ്പോര്‍ട്ടിന്റെ മാതൃകക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post