തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SITCമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍-ചര്‍ച്ചയില്‍ കേട്ടത്


-->
എസ് ഐ ടി സി ഫോറത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ' എസ് ഐ ടി സിമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് വിശദമായ ചര്‍ച്ച നടന്നു. വിഷയം അവതരിപ്പിച്ച ആലത്തൂര്‍ സബ് ജില്ലാ കണ്‍വീനര്‍ കൂടിയായ ശ്രീ ജി പദ്മകുമാര്‍ എസ് ഐ ടി സി ആര് ? എന്ത്? എന്ന ചോദ്യവുമായാണ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഐ ടിയുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് നടത്താന്‍ ചുമതലപ്പെട്ട നമുക്ക് കൃത്യമായി ഒരു പ്രവര്‍ത്തനമേഖല നിശ്ചയിച്ചിട്ടില്ല എന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനാധ്യാപകരും ക്ലര്‍ക്കുമാരും ചെയ്യേണ്ട പ്രവര്‍ത്തനം മുതല്‍ ലാബ് ക്ലീനിങ്ങ് എന്ന തൂപ്പുകാരുടെ പണിയും ചെയ്യേണ്ട അവസ്ഥയിലേക്കായിരുന്നു അദ്ദേഹം വിരല്‍ ചൂണ്ടിയത്. തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റ് സമയബന്ധിതമായി തീര്‍ക്കാനേല്‍പ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് സമ്മര്‍ദ്ദത്തിലാവുന്ന എസ് ഐ ടി സിമാരുടെ ദുരവസ്ഥ യു ഐ ഡി പ്രവര്‍ത്തനം ഉദാഹരിച്ച് വിശദീകരിച്ചു. പരീക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മറ്റെല്ലാ മേഖലയിലും പ്രതിഫല വര്‍ദ്ധനവ് ഉണ്ടായിട്ടും ഐ ടി പ്രാക്ടിക്കല്‍ പരീക്ഷയില്‍ പ്രതിഫലത്തിലല്ല മറിച്ച് ജോലിഭാരത്തിലാണ് വര്‍ദ്ധനവ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.മറ്റെല്ലാ പരീക്ഷകളിലും ഒന്നരയോ രണ്ടോ മണിക്കൂര്‍ ഇന്‍വിജിലേഷന്‍ നടത്തുന്നവര്‍ക്ക് നല്‍കുന്ന ആനുകൂല്യം പോലും ഒരുദിവസം മുഴുവലായി ഇന്‍വിജിലേഷനും വാല്യുവേഷനും ടാബുലേഷനുമടക്കമുള്ള ജോലികള്‍ ചെയ്യുന്ന നമുക്ക് നല്‍കുന്നില്ല എന്നതു ആമുഖപ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സംസാരിച്ച എല്ലാ അധ്യാപകരും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു.അവരുടെ അഭിപ്രായങ്ങളില്‍ ചിലത് താഴെപ്പറയുന്നു
  1. തിയറി പരീക്ഷകളും പ്രാക്ടിക്കല്‍ പരീക്ഷകളും ഉണ്ടാകുമെന്ന് വളരെ നേരത്തെതന്നെ അറിയാമെങ്കിലും ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളും മെറ്റീരിയലുകളും അവസാനനിമിഷമാണ് നല്‍കുന്നത്. ഇത് അധ്യാപകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു
  2. ഈ അധ്യയന വര്‍ഷം മുതല്‍ പരീക്ഷകളുടെ സമയം ഒരുമണിക്കൂറാക്കി കുറച്ചിട്ടുണ്ടെങ്കിലും പുതിയ സംവിധാനത്തില്‍ എന്തെല്ലാമാണ് മാറ്റങ്ങള്‍ എന്നത് ഇതുവരെ അറിയിച്ചിട്ടില്ല. മുന്‍ രീതികളനുസരിച്ചാണെങ്കില്‍ പബ്ളിക്ക് എക്സാമിന് തൊട്ടമുമ്പേ മാത്രമേ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളു
  3. അധ്യാപകര്‍ക്ക് എല്ലാവര്‍ഷവും നല്‍കുന്ന ട്രയിനിങ്ങ് ഇതുവരെ നല്‍കിയിട്ടില്ല.അധ്യയന വര്‍ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും ട്രയിനിങ്ങ് ലഭിക്കാത്ത അധ്യാപകരാണ് പലക്ലാസിലും പഠിപ്പിക്കുന്നത്.ഇത് പഠനത്തെ ബാധിക്കും
  4. ഐ ടിക്ക് നല്‍കേണ്ട പീരിയഡുകള്‍ എവിടെ നിന്നെടുക്കും എന്നതില്‍ ഇതുവരെ വ്യക്തതയില്ല. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പീരിയഡുകളില്‍ നിന്നും ഐ ടിക്ക് പീരിയഡുകള്‍ എടുക്കുന്നത് അവരുടെ ജോലിയെ ബാധിക്കുമെന്നതിനാല്‍ ചില സ്കൂളുകളിലെങ്കിലും പീരിയഡുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു
  5. എസ് ഐ ടി സിമാര്‍ക്ക് അവരുടെ ജോലിഭാരം കണക്കിലെടുത്ത് പീരിയഡുകളില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം ഇപ്പോഴും നടപ്പിലായിട്ടില്ല.
  6. ലാബുകള്‍ക്ക് നല്‍കിയ ഉപകരണങ്ങളില്‍ പലതും വാറണ്ടി പീരിയഡ് കഴിഞ്ഞതിനാല്‍ കേടാകുമ്പോള്‍ നന്നാക്കാന്‍ വലിയ തുക ചിലവാകുന്നു. ഫീസും പി ടി എ ഫണ്ടും പിരിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇതിനാവശ്യമായ തുക എവിടെ നിന്നും കണ്ടെത്തുമെന്നറിയാതെ അധ്യാപകര്‍ വിഷമിക്കുന്നു
  7. പല സ്കൂളുകളിലും എസ് ഐ ടി സിമാരായി പുതിയ ആളുകള്‍ വരുന്നുണ്ട് ഇവര്‍ക്ക് എസ് ഐ ടി സി എന്ന നിലയില്‍ ചെയ്യേണ്ട ഉത്തരവാദിത്വങ്ങള്‍ (തയ്യാറാക്കേണ്ട രേഖകളും മറ്റും) അറിയുന്നില്ല. അതിനെക്കുറിച്ചാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം.
  8. എസ് ഐ ടി സിമാര്‍ക്ക് ഹാര്‍ഡ്‌വെയര്‍ പരിശീലനം നല്‍കണം.
  9. ഫോറത്തിന്റെ ബ്ലോഗില്‍ വിഷയാധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തണം
  10. മുന്‍വര്‍ഷങ്ങളില്‍ എസ് എസ് എല്‍ സി പരീക്ഷക്ക് നല്‍കിയ അധികതുകയെന്ന് പറഞ്ഞ് തുക തിരിച്ചടക്കണമെന്ന നിര്‍ദ്ദേശം പിന്‍വലിക്കണം. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ ഉണ്ടാവണം
  11. എസ് എസ് എല്‍ സി പ്രാക്ടിക്കല്‍ പരീക്ഷക്ക് നല്‍കുന്ന പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും നുടപടികളുണ്ടാവണം. നിലവില്‍ നല്‍കുന്ന എഴുപത് രൂപ തീരെ അപര്യാപ്തമാണ്
  12. ഐ ടി പരീക്ഷയുമായി ബന്ധപ്പെട്ട് ചോദ്യബാങ്കുകള്‍ തയ്യാറാക്കി നല്‍കുന്നത് നേരത്തെയാക്കണം
ഇങ്ങനെ വിവിധ വിഷയങ്ങള്‍ അധ്യാപകര്‍ ഉന്നയിച്ചു.എസ് ഐ ടി സി ഫോറം നടത്തുന്ന പ്രവര്‍ത്തനങ്ങളെ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. പ്രത്യേകിച്ച് ഇക്കഴിഞ്ഞ മാസം നടത്തിയ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ ആദ്യ രണ്ട് അധ്യായങ്ങള്‍ പരിചയപ്പെടുത്തിയ പരിശീലനക്ലാസ് ഫലപ്രദമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ഫോറത്തിന്റെ നേതൃത്വത്തില്‍ ഹാര്‍ഡ്‌വെയര്‍ പരിശീലനവും ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കും സംഘടിപ്പിക്കണമെന്നതായിരുന്നു മറ്റൊരു നിര്‍ദ്ദേശം. ഫോറം പറളി സബ്‌ജില്ലാ കണ്‍വീനര്‍ ശ്രീ അബ്‌ദുല്‍ മജീദ് മറുപടി നല്‍കി. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഫോറത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നും അതിന് ഏവരുടെയും സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം ആഭ്യര്‍ധിച്ചു.

Post a Comment

Previous Post Next Post