തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷ 27 മുതല്‍

 

2013 ലെ രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 27 മുതല്‍ 31 വരെ നടക്കും. പ്രായോഗിക പരീക്ഷകള്‍ മെയ് 24 മുതല്‍ 25 വരെ നടക്കും. 2013 മാര്‍ച്ചിലെ പരീക്ഷയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത് പരീക്ഷയെഴുതിയ റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും ഡി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചിട്ടുണ്ടെങ്കില്‍ ഒരു വിഷയത്തിന് മാത്രം തങ്ങളുടെ സ്‌കോര്‍ മെച്ചപ്പെടുത്താം. സ്‌കീ-1, സ്‌കീം-2 എന്നിവയില്‍ കംപാര്‍ട്ടുമെന്റല്‍ ആയി പരീക്ഷ എഴുതി ഒരു വിഷയം മാത്രം ലഭിക്കാനുള്ളവര്‍ക്ക് അ വിഷയത്തിന് മാത്രം സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാര്‍ക്ക് ഒന്നില്‍ കൂടുതല്‍ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മെയ് 15. അപേക്ഷാഫോമും മറ്റ് വിവരങ്ങളും സ്‌കൂളുകളിലും ഡിപ്പാര്‍ട്ടുമെന്റ് പോര്‍ട്ടലിലും ലഭിക്കും. 2013 മാര്‍ച്ചില്‍ പരീക്ഷ എഴുതിയ/പരീക്ഷയ്ക്ക് അപേക്ഷിച്ച സെന്റുകളിലാണ് അപേക്ഷ നല്‍കേണ്ടത്. സേ പരീക്ഷയ്ക്ക് പേപ്പറൊന്നിന് 100 രൂപയും ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പേപ്പറൊന്നിന് 400 രൂപയുമാണ് ഫീസ്. ഇതിന് പുറമേ സര്‍ട്ടിഫിക്കറ്റ് ഫീസായി 20 രൂപയും അടയ്ക്കണം. 2013 മാര്‍ച്ചിലെ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം/പകര്‍പ്പ്/സൂക്ഷ്മ പരിശോധന എന്നിവയ്ക്കുള്ള അപേക്ഷകള്‍ മെയ് 22 നകം പരീക്ഷ എഴുതിയ കേന്ദ്രങ്ങളില്‍/മാതൃസ്ഥാപനങ്ങളില്‍ സമര്‍പ്പിക്കണം. പേപ്പര്‍ ഒന്നിന് പുനര്‍മൂല്യനിര്‍ണ്ണയത്തിന് 400 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് 75 രൂപയുമാണ് ഫീസ്. അപേക്ഷകള്‍ ഒരു കാരണവശാലും ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. 2013 മാര്‍ച്ചില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതി ഉപരിപഠനത്തിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റിനോടൊപ്പം തന്നെ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. മുന്‍വര്‍ഷങ്ങളില്‍ പരീക്ഷയെഴുതിയവരും, ഡ്യൂപ്ലിക്കേറ്റ് മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരും പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണം.

HIGHER SECONDARY RESULTS 

HIGHER SECONDARY PLUS TWO

VOCATIONAL HIGHER SECONDARY RESULTS

Post a Comment

Previous Post Next Post