തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

വിദ്യാലയങ്ങള്‍ ജൂണ്‍ മൂന്നിന് തുറക്കും

മധ്യവേനല്‍ അവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ 3 തിങ്കളാഴ്ച തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. എം. കെ. മുനീര്‍ അധ്യക്ഷനായിരിക്കും. അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി 'പരിരക്ഷയുടെ പാഠങ്ങള്‍' എന്ന കൈപ്പുസ്തകം അന്നേദിവസം കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രകാശനം ചെയ്യും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ചുമതല സര്‍വശിക്ഷാ അഭിയാനാണ്. ജില്ലാ തലത്തിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അരുവിക്കര ഗവ. എല്‍. പി. സ്‌കൂളില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയനും കോട്ടയത്ത് ആനിക്കാട് ഗവ. യു. പി. സ്‌കൂളില്‍ ധനകാര്യ മന്ത്രി കെ. എം. മാണിയും മലപ്പുറത്ത് ഗവ. എല്‍. പി. സ്‌കൂളില്‍ കരുവാരകുന്നില്‍ ടൂറിസം പിന്നോക്കക്ഷേമ വകുപ്പുമന്ത്രി എ. പി. അനില്‍കുമാറും വയനാട്ടില്‍ വാരാമ്പുറ്റ ഗവ. യു. പി. സ്‌കൂളില്‍ മന്ത്രി പി. കെ. ജയലക്ഷ്മിയും പാലക്കാട് കല്ലേക്കുളങ്ങര ഹേമാംബിക സംസ്‌കൃത സ്‌കൂളില്‍ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദനും കൊല്ലത്ത് ഇളമ്പള്ളൂര്‍ കെ. ജി. വി. യു.പി. സ്‌കൂളില്‍ മുന്‍ മന്ത്രി എം. എ. ബേബിയും പത്തനംതിട്ടയില്‍ കാവുമ്പക ഗവ. എല്‍. പി. സ്‌കൂളില്‍ ആന്റോ ആന്റണി എം. പി. യും തൃശ്ശൂര്‍ വലപ്പാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പി. സി. ചാക്കോ എം. പി. യും പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. പി. കെ. അബ്ദുറബ്ബിന്റെ പ്രഥമദിന സന്ദേശം എല്ലാ സ്‌കൂളുകളിലും അന്ന് രാവിലെ വായിക്കും.
        സ്കൂള്‍ വാഹനങ്ങളുടെ വേഗത പരമാവധി 40 കി മീ ആയി നിജപ്പെടുത്തി മോട്ടോര്‍ വാഹനവകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.സ്കൂള്‍ വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശമുണ്ട്.ഡ്രൈവര്‍മാര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടാകണം. ഡ്രൈവര്‍മാര്‍ മുമ്പ് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടവരാകരുത്. സ്വകാര്യ വാഹനങ്ങള്‍ കുട്ടികളെ കയറ്റാനായി ഉപയോഗിക്കരുത് എന്നിവ ഉള്‍പ്പെടെ 15 നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

Post a Comment

Previous Post Next Post