ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പൂതിയ കലാലയവര്‍ഷത്തിലേക്ക് സ്വാഗതം

-->
പുതിയൊരു കലാലയ വര്‍ഷം ആരംഭിക്കുകയായി.പൊള്ളുന്ന വെയിലിന് അറുതി വരുത്തി കാലവര്‍ഷവും കലാലയവര്‍ഷത്തിനൊപ്പം വന്നുചേര്‍ന്നു. മുന്നര ലക്ഷം പിഞ്ചുകുട്ടികള്‍ ആദ്യാക്ഷരം പഠിക്കുന്നതിനായി പുത്തന്‍ ബാഗുകളും പുതുവസ്ത്രങ്ങളുമണിഞ്ഞ് ഇന്ന് കലാലയങ്ങളിലെത്തുമ്പോള്‍ അവരെ സ്വീരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് പ്രവേശനോല്‍സവത്തിന്റെ ഭാഗമായി സ്കൂളുകളിലൊരുക്കിയിരിക്കുന്നത്. വിവാദങ്ങളും കലാപങ്ങളും ഒഴിവാക്കി സമാധാനപൂര്‍ണമായ അന്തരീക്ഷം ഉറപ്പ് വരുത്താന്‍ നമുക്ക് കൂട്ടായി പരിശ്രമിക്കാം.ആദ്യദിനം മുതല്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിത്തുടങ്ങണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദശമുണ്ട്. വിദ്യാഭ്യാസ അവകാശനിയമത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:30-ഉം 1:35-ഉം ഒക്കെ ആയി വിജ്ഞാപനം പുറത്തു വന്നെങ്കിലും രണ്ടാമത് ഡിവിഷനെക്കുറിച്ചുള്ള അവ്യക്തത ഇപ്പോഴും തുടരുന്നു. ആദ്യ ആഴ്ചയില്‍തന്നെ അവ്യക്തതകള്‍ക്ക് പരിഹാരമാകുമെന്ന് നമുക്കാശിക്കാം. പ്രധാനാധ്യാപകരുടെ സ്ഥലംമാറ്റവും പ്രമോഷനും നടക്കാത്തതിനാല്‍ പ്രധാനാധ്യാപകരില്ലാത്ത ചുരുക്കം സ്കൂളുകള്‍ ഉണ്ടാവാം .മാനേജ്മെന്റ് ട്രയിനിങ്ങില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി അദ്ധ്യാപകര്‍ പുതിയ ആശയങ്ങളുമായി സ്കൂളിലത്തുമ്പോള്‍ എല്ലാ സഹകരണവുമായി എസ് ഐ ടി സി ഫോറം നിങ്ങളോടൊപ്പമുണ്ടാവും. നിങ്ങളുടെ ആശങ്കകള്‍ പങ്ക് വെക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ഈ ആധ്യയനവര്‍ഷത്തില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടാവും.   
ആശംസകളോടെ എസ് ഐ ടി സി ഫോറം പാലക്കാട്                                                             

Post a Comment

Previous Post Next Post