തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഒ.ബി.സി പ്രീമെട്രിക് - ​രണ്ടാം ഘട്ട അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ആദ്യഘട്ട അലോട്ട്മെന്‍റ് പ്രകാരമുള്ള തുക സ്കൂളുകളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. സ്കോളര്‍ഷിപ്പ് വിതരണം ചെയ്യുമ്പോള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. ക്ലാസ്, മാര്‍ക്ക്/ഗ്രേഡ് ശതമാനം,ജാതി, വരുമാനം എന്നീ വിവരങ്ങളിലേതെങ്കിലും തെറ്റായി രേഖപ്പെടുത്തിയതു മൂലം ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയത് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടറുടെ അക്കൌണ്ടില്‍ നിക്ഷേപിക്കേണ്ടതും വിവരം പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതുമാണ്.

 OBC Premetric Scholarship list ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജില്‍ School Login ID-യും Password-ഉം നല്‍കി നിങ്ങളുടെ സ്കൂള്‍ പേജില്‍ പ്രവേശിച്ചാല്‍ List ലഭ്യമാകും

 

Post a Comment

Previous Post Next Post