സംസ്ഥാന സ്‍കൂള്‍ കലോല്‍സവത്തില്‍ വിജയം കൈവരിച്ചതില്‍ ആഹ്ലാദസൂചകമായി തൃശൂര്‍ ജില്ലയിലെ സ്‍കൂളുകള്‍ക്ക് നാളെ (വ്യാഴം) അവധി എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാനതീയതി ജനുവരി 3 വരെ ദീര്‍ഘിപ്പിച്ചു പുതുതായി എസ് പി സി അനുവദിച്ച 70 വിദ്യാലയങ്ങളുടെ ലിസ്റ്റ് ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ അദ്ധ്യാപകരുടെ അന്തർജില്ലാ സ്ഥലമാറ്റത്തിൽ ഒഴിവുകൾ കണക്കാക്കുന്ന മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്നും സ്പഷ്ടീകരണം ലഭ്യമാകുന്നതുവരെ അന്തർജില്ലാ സ്ഥലമാറ്റത്തിനുള്ള നടപടികൾ താത്ക്കാലികമായി നിർത്തിവയ്ക്കുന്നു. രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഹയര്‍ സെക്കണ്ടറി സ്‍പോര്‍ട്ട്‍സ് ക്വാട്ടാ പ്രവേശനം


ഹയര്‍ സെക്കണ്ടറി സ്‍പോർട്സ് ക്വാട്ട പ്രവേശനം താഴെ പറയുന്ന രീതിയിൽ മെയ് 21 മുതൽ ആരംഭിക്കുന്നു. ഏകജാലക അപേക്ഷയും സ്പോട്സ് ക്വാട്ട അപേക്ഷയും രണ്ടാണ്. (ഇവ തമ്മിൽ പരസ്പര ബന്ധമില്ല) അർഹരായ കുട്ടികൾ ഈ രണ്ട് വിധത്തിലും നിർബന്ധമായും അപേക്ഷ നൽകേണ്ടതാണ്. 

സ്പോട്സ് ക്വാട്ട അപേക്ഷക്കുളള അച്ചീവ്മെൻ്റ് എൻട്രി, PDF emailing , email ൽ സ്കോർ കാർഡ് കളക്ഷൻ, സ്കൂൾ, കോഴ്സ് രജിസ്ട്രേഷൻ എന്നിവയിലൂടെ ഈസിയായി പൂർത്തീകരിക്കാം.


  1. മെയ് 21 മുതൽ 29 വരെ അച്ചീവ്മെൻ്റ് /സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ
  2. അച്ചീവ്മെൻറ് രജിസ്ട്രേഷൻ ചെയ്ത ശേഷം പ്രിൻറ്, സർട്ടിഫിക്കറ്റ് എന്നിവയുടെ PDF  email ചെയ്യൽ.
  3. അടുത്ത ദിവസങ്ങളിൽ email ൽ മറുപടിയായി സ്കോർ കാർഡ് ലഭിച്ചോ എന്ന് പരിശോധിക്കുക.
  4. സ്കോർ കാർഡ് ലഭിച്ച ശേഷം വീണ്ടും സൈറ്റിൽ കയറി സ്കൂൾ, കോഴ്സ് രജിസ്റ്റർ ചെയ്യുക.
  5. ജൂൺ 5 ന് ആദ്യ അലോട്മെൻ്റ് പരിശോധിക്കുക.
  6. അലോട്മെൻ്റ് ലഭിച്ചവർ ഒറിജിനൽ രേഖകളും സർട്ടിഫിക്കറ്റുകളുമായി സ്കൂളിലെത്തി അഡ്മിഷൻ എടുക്കുക.

രജിസ്ട്രേഷൻ നടപടികൾ


  1. http://www.hscap.kerala.gov.in എന്ന സൈറ്റിൽ കയറുക. 
  2. ലിങ്കിന്റെ സൈഡിൽ കാണുന്ന Sports Achievement Registration ക്ലിക്ക് ചെയ്ത് ഓപൺ ചെയ്യുക
  3. Register Online ഓപൺ ചെയ്ത് പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം സർട്ടിഫിക്കറ്റുകൾ ഓരോന്നായി Add ചെയ്യുക. (മെയ് 21 മുതൽ 29 വരെ ഈ രജിസ്ട്രേഷൻ സാധ്യമാവും)
  4. സർട്ടിഫിക്കറ്റ് നമ്പർ, തീയതി, ഇഷ്യൂ ചെയ്ത അതോറിറ്റി എന്നിവ രേഖപ്പെടുത്തിയ ശേഷം Save ചെയ്യുക
    1. Add more കൊടുത്ത് അടുത്ത സർട്ടിഫിക്കറ്റുകളും ഇതുപോലെ Save ചെയ്യാം.
    2. Sub Dt. / അംഗീകൃത അസോസിയേഷൻ മൂന്നാം സ്ഥാനം മുതൽ അതിന് മുകളിലേക്കുള്ള സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യാം.
    3. Final submission മുമ്പ് ആവശ്യമെങ്കിൽ Save -Permit to edit later എന്ന ബട്ടൻ ക്ലിക്ക് ചെയ്താൽ പ്രിന്റെടുത്ത് ചെക്ക് ചെയ്ത ശേഷം വീണ്ടും എഡിറ്റിങ്ങ് ആവശ്യമെങ്കിൽ സാധ്യമാകും.
  5. Edit ആവശ്യമില്ലെങ്കിൽ Final submission നൽകി പ്രിന്റ് എടുക്കാം. ( സ്ക്രീനിൽ കാണുന്ന Application Number, സ്പോർട്സ് രജി.നമ്പർ എന്നിവ എഴുതിവെക്കാൻ മറക്കരുത്)
  6. പ്രിന്റ് ഔട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് ഒറ്റ PDF ആക്കി അതാത് ജില്ലാ സ്പോട്സ് കൗൺസിലുകളുടെ ഇതിനായി പ്രത്യേകം തയ്യാറാക്കിയ email ID ലേക്ക് സ്വന്തം email IDൽ നിന്നും അയക്കുക. (ജില്ലാ സ്പോട്സ് കൗൺസിലുകൾ അവരുടെ mail ID തയ്യാറാക്കി സർക്കുലർ അയക്കും)
    1. ഓരോരുത്തരുടേയും സ്കോർ കാർഡ് കൗൺസിലിൽ നിന്നും അവരവരുടെ email ലേക്ക് അയച്ചു തരും.
    2. വെരിഫിക്കേഷനു വേണ്ടി കുട്ടികൾ സ്പോട്സ് കൗൺസിലിൽ നേരിട്ട് ഹാജരാവേണ്ടതില്ല.
  7. സ്കോർ കാർഡ് ലഭിച്ചതിനു ശേഷം വീണ്ടും www.hscap.kerala.gov.in എന്ന സൈറ്റിൽ കയറി സൈഡ് ബാറിലുള്ള Sports Quota School രജിസ്ട്രേഷൻ ഓപൺ ചെയ്ത്  Sports Reg. No നൽകി ആവശ്യമായ സ്കൂളുകൾ, കോഴ്സുകൾ എന്നിവ Add ചെയ്ത്, പ്രിൻ്റെടുത്ത് പരിശോധിച്ച ശേഷം സബ്മിറ്റ് ചെയ്യുക. (മെയ് 22 മുതൽ 30 വരെ സബ്മിറ്റ് ചെയ്യാം)

  • സ്പോട്സ് ക്വാട്ട ആദ്യഘട്ട അലോട്മെന്റ് 05-06-2024 ന് നടക്കും.
  • ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനു വേണ്ടി അഡ്മിഷൻ സമയത്ത്  സ്കൂളിൽ  ഹാജരാക്കിയാൽ മതി.

Post a Comment

Previous Post Next Post