'അക്ഷരവൃക്ഷം' പദ്ധതിയുടെ മാർഗനിർദേശങ്ങളായി
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച 'അക്ഷരവൃക്ഷം' പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി നിലനിർത്താൻ എല്ലാ കുട്ടികളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആഹ്വാനം ചെയ്തു.
ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ സ്വന്തമായി മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കുന്ന കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവ കൈറ്റ് തയ്യാറാക്കിയ 'സ്‌കൂൾ വിക്കി' (www.schoolwiki.in) പോർട്ടലിൽ ലഭ്യമാക്കും. തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തകമായി പ്രസിദ്ധീകരിക്കും.
ക്ലാസ് അധ്യാപകർക്ക് ഏപ്രിൽ 20ന് മുൻപ് രചനകൾ നൽകണം. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ കുട്ടികളെ ഓൺലൈനിലും (ഇമെയിൽ, വാട്‌സ്ആപ് ഗ്രൂപ്പുകൾ) അറിയിക്കണം. രചനകൾ പ്രഥമാധ്യാപകന്റെ നേത്യത്വത്തിൽ പരിശോധിച്ച് സ്‌കൂൾ വിക്കിയിലെ അതത് സ്‌കൂളിന്റെ ലോഗിൻ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യണം. പ്രഥമാധ്യാപകർക്ക് സ്‌കൂൾതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അനുയോജ്യരായ അധ്യാപകരെ നോഡൽ ഓഫീസർമാരാക്കാം.
അക്ഷരവൃക്ഷം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ മോണിട്ടർ ചെയ്യണമെന്നും കോവിഡ്19 രോഗബാധയുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മുൻകരുതലുകളും നിർദ്ദേശങ്ങളും പാലിക്കണമെന്നും ഡി ജി ഇ കെ ജീവൻബാബു പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
സ്‌കൂൾ വിക്കിയിൽ രചനകൾ പ്രസിദ്ധപ്പെടുതിനുള്ള സഹായ ഫയലുകളും വീഡിയോ ട്യൂട്ടോറിയലുകളും പ്രസിദ്ധീകരിച്ചതിനു പുറമെ എല്ലാ ജില്ലകളിലും പ്രത്യേക ഹെൽപ് ഡെസ്‌ക്കുകളും 'അക്ഷരവൃക്ഷം' പദ്ധതിക്കായി ക്രമീകരിച്ചിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
അക്ഷരവൃക്ഷം 2020
(കടപ്പാട് സ്‌കൂള്‍ വിക്കി)
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ
പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം
ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള
പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ,
കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം
നൽകുന്നതാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ Schoolwikiയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോഗിന്‍ ചെയ്‌ത് പ്രവേശിക്കുന്ന താളില്‍ മുകളിലായി സഹായത്തിന് ഇവിടെ എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ ആണ് ചുവടെ ചേര്‍ത്തിരിക്കുന്നത്
പദ്ധതി പ്രവർത്തനങ്ങൾ
- കുട്ടികളുടെ രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കും. ഇതിൽനിന്നും
തിരഞ്ഞെടുക്കുന്നവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും
പ്രസിദ്ധീകരിക്കും.
- ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.
- ഏപ്രിൽ 15 വരെ രചനകൾ സ്വീകരിക്കും.
- പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള ലേഖനം, കഥ, കവിത എന്നിവയാണ് തയ്യാറാക്കേണ്ടത്.
- ഓരോ വിദ്യാർത്ഥിയുടെയും രചനകൾ അതത് സ്കൂൾ അധ്യാപകരാണ് സ്കൂൾ വിക്കിയിൽ
ചേർക്കേണ്ടത്. SITC, PSITC, കൈറ്റ് മാസ്റ്റർ/മിസ്റ്റ്രസ് എന്നിവർ സാങ്കേതിക
സഹായം നൽകണം.
- രചനകൾ ടെക്സ്റ്റ് ആയി മാത്രം അപ്‍ലോഡ് ചെയ്യുക.
രചനകൾ എങ്ങനെ സ്കൂൾവിക്കിയിൽ ചേർക്കും?
ഘട്ടം ഒന്ന് - അക്ഷരവൃക്ഷം താൾ നിർമ്മിക്കാം
- സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്തതിനുശേഷം സ്കൂൾ താൾ തുറക്കുക.
- ക്ലബ്ബുകൾ എന്ന പെട്ടിയിലെ അക്ഷരവൃക്ഷം എന്ന കണ്ണിയിൽ ക്ലിക്ക് ചെയ്യുക.
- പുതിയ താൾ സൃഷ്ടിക്കാനുള്ള ജാലകം തുറന്നുവരും. ചുവടെയുള്ള കോഡ് അതുപോലെ താളിലേക്ക് പകർത്തുക.
[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
|
- രചനയുടെ പേര് എന്ന വാക്ക് മാറ്റി പകരം കുട്ടിയുടെ കവിതയുടെയോ കഥയുടെയോ പേര് ചേർക്കണം.
ഉദാഹരണത്തിന് കുട്ടിയുടെ കവിതയുടെ പേര് അമ്മ എന്നാണെങ്കിൽ
[[{{PAGENAME}}/അമ്മ|അമ്മ]] എന്ന രീതിയിൽ മാറ്റണം.
|
- ഓരോ രചനയുടെയും പേര് ഈ രീതിയിൽ അക്ഷരവൃക്ഷം താളിൽ ചേർക്കുക. ഇതോടെ ഓരോ രചനയുടെയും പേരുള്ള ലിങ്കുകൾ താളിൽ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.
- ഇനി ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓരോ രചനയുടെയും താൾ സൃഷ്ടിക്കണം.
ഘട്ടം രണ്ട് - സൃഷ്ടികളുടെ താൾ നിർമ്മിക്കാം
രചനയുടെ പേര് ചേർക്കാം
- അക്ഷരവൃക്ഷം താളിലെ കഥയുടെയോ കവിതയുടെയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക
- താൾ നിർമ്മിക്കാനുള്ള ജാലകം തുറന്നു വരും. ചുവടെയുള്ള കോഡുകൾ അതുപോലെ താളിലേക്ക് പകർത്തുക
{{BoxTop1
| തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
|
- തലക്കെട്ട് എന്ന വാക്കിനു നേരെയുള്ള സമചിഹ്നത്തിനു ശേഷം കവിതയുടെ തലക്കെട്ട് നൽകുക.
- color= എന്നതിനു ശേഷം 1 മുതൽ 5വരെയുള്ള ഏതെങ്കിലും സംഖ്യ നൽകിയാൽ മതി.
(ഓരോ സംഖ്യയും ഓരോ നിറത്തെ പ്രതിനിധാനം ചെയ്യുന്നു. താളിന്റെ പ്രിവ്യൂ
കണ്ട് ഇഷ്ടമുള്ള നിറം നൽകാം.)
ഇതോടെ രചനയുടെ തലക്കെട്ട് താളിന്റെ നിറം എന്നിവ നൽകിക്കഴിഞ്ഞു.
- പ്രത്യേകം ശ്രദ്ധിക്കുക - ഇനിയുള്ള കാര്യങ്ങളെല്ലാം ഈ ഫലകത്തിനു
പുറത്താണ് ചെയ്യേണ്ടത് എന്നതാണ്. അതായത് ഫലകത്തിന്റെ അവസാനമുള്ള }}
ബ്രായ്ക്കറ്റിനു പുറത്തുമാത്രമേ ഇനിയുള്ള വിവരങ്ങൾ ചേർക്കാവൂ.
രചനകൾ ചേർക്കാം.
കവിത
- കവിത കോപ്പിചെയ്യുക ചുവടെ കാണിച്ചതുപോലെ
<center><poem> എന്നീ ടാഗുകൾക്ക് ശേഷം ചേർക്കുക. ടാഗുകൾ ടൈപ്പ്
ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം.
<center> <poem>
ചെയ്തതിനുള്ള കൂലിയാണിന്നീ
ദിനങ്ങൾ എണ്ണി കഴിയുന്നത്.....
മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്
അവർ എണ്ണിയെണ്ണി പകരം ചോദി-
ക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം
</poem> </center>
|
- കവിതയ്ക്ക് മാത്രമേ <center><poem> എന്നീ ടാഗുകൾ ഉപയോഗിക്കേണ്ടതുള്ളൂ.
കഥ
- കഥ ചേർക്കുമ്പോൾ ആവശ്യമുണ്ടെങ്കിൽ <p> <br> എന്നീ ടാഗുകൾ മാത്രം ഉപയോഗിക്കുക.
- ടാഗുകൾ ടൈപ്പ് ചെയ്യുകയോ ഇവിടെനിന്ന് കോപ്പിചെയ്യുകയോ ആവാം.
കുട്ടിയുടെ വിവരങ്ങൾ ചേർക്കാം
രചനകൾ ചേർത്തുകഴിഞ്ഞാൽ ചുവടെ കുട്ടിയെ സംബന്ധിക്കുന്ന വിവരങ്ങൾ ചേർക്കണം.
അതിനായി ചുവടെ നൽകിയിരിക്കുന്ന ഫലകം അതുപോലെ പകർത്തുക
{{BoxBottom1
| പേര്=
| ക്ലാസ്സ്=
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=
| സ്കൂൾ കോഡ്=
| ഉപജില്ല=
| ജില്ല=
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
|
- സമചിഹ്നത്തിനുശേഷം ആവശ്യമായ വിവരങ്ങൾ ചേർക്കുക.
- color= എന്നിടത്ത് 1 മുതൽ 5 വരെയുള്ള ഏതെങ്കിലും സംഖ്യ നൽകിയാൽ മതി.
BoxTop1 എന്ന ഫലകത്തിൽ നൽകിയ സംഖ്യതന്നെ ഇവിടെയും നൽകുന്നതാണ് ഉചിതം.
എങ്കിലും അഭിരുചിക്കനുസരിച്ച് ആവശ്യമായ രീതിയിൽ നിറം നൽകാവുന്നതാണ്.
- പ്രിവ്യൂ കണ്ട് ബോധ്യപ്പെട്ടതിനുശേഷം താൾ സേവ് ചെയ്യുക.
- തുടർന്ന് മറ്റുസൃഷ്ടികളും ഇതേപോലെ അപ്‍ലോഡ് ചെയ്യുക.
ജില്ലാ ഹെൽപ് ഡെസ്ക് നമ്പരുകൾ
- ആലപ്പുഴ 9400078888, 9496828002
- എറണാകുളം 9447138494, 9995358781
- ഇടുക്കി 9400359040, 9544359907
- കണ്ണൂർ 9447683419, 9388207787
- കാസർഗോഡ് 9745250022, 8289880321
- കൊല്ലം 8921616477, 9447966656
- കോട്ടയം 9447359138, 8848601958
- കോഴിക്കോട് 9745573774, 9446693160
- മലപ്പുറം 9562650081, 9567399072
- പാലക്കാട് 9745618816, 9446789875
- പത്തനതിട്ട 9946668628, 9747592115
- തിരുവനന്തപുരം 9495628277, 9446184394
- തൃശ്ശൂർ 9895307243, 8078480364
- വയനാട് 9447537266, 9497650470, 9447545778
</div>
</div>