അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ക്രിസ്‍തുമസ് അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും DPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

പ്രളയദുരന്തത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുസ്തകം

    പ്രളയദുരന്തത്തില്‍പ്പെട്ട് പാഠപുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി പുതിയ പുസ്തകം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവയുടെ വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. 36 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിപൂര്‍ത്തിയാക്കി തയാറായിട്ടുണ്ട്. ആവശ്യമനുസരിച്ച് വിതരണം ചെയ്യാന്‍ കെ.ബി.പി.എസ് സജ്ജമാണ്. പാഠപുസ്തകവും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ ആഗസ്ത് 31നകം സ്കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. യൂണിഫോം നഷ്ടപ്പെട്ടവര്‍ക്കും പുതിയവ നല്‍കാന്‍ നടപടിയെടുക്കും. കുട്ടികളുടെ ഈ പ്രയാസം കണക്കിലെടുത്താണ് ഓണപ്പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
        വെള്ളം കയറി മറ്റു രേഖകള്‍ ലഭ്യമാക്കുന്നതിന് അദാലത്തുകള്‍ നടത്തി തീരുമാനമെടുക്കണമെന്ന് നേരത്തേ തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ വകുപ്പിനും പ്രത്യേകം അപേക്ഷകള്‍ നല്‍കി രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് പകരം ഒരു ഐടി അധിഷ്ഠിത സംവിധാനം വഴി ഇത് സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 
വിശദമായ സര്‍ക്കുലര്‍ ഇവിടെ

Post a Comment

Previous Post Next Post