SSLC ഹാൾ ടിക്കറ്റ് ഇപ്പൊൾ iExaMS ൽ ലഭ്യമാണു് കെടാവിളക്ക് സ്‍കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 10 വരെ ദീര്‍ഘിപ്പിച്ചു 2025 വര്‍ഷത്തിലുണ്ടാവുന്ന ഒഴിവുകളിലെ പ്രമോഷന് പരിഗണിക്കുന്നതിനായി DPC (Higher/Lower) കൂടുന്നതിലേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Digital Protractor


           കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ഐ ടി ക്ലബ് തയ്യാറാക്കിയ കോണമാപിനിയുടെ ഡിജിറ്റല്‍ സാധ്യത പരീക്ഷിക്കുന്ന ഒരു ജിയോജിബ്രാ ആപ്പ് ആണ് ഇത്തവണ പ്രസിദ്ധീകരിക്കുന്നുത് . Protactor ഉപയാഗിച്ച് കോണുകള്‍ അളക്കുന്നതെങ്ങനെ എന്ന് പരിശീലിക്കുന്നതിന് സായകരമാകുന്നതാണ് ഈ ആപ്പ്. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ കമ്പ്യൂട്ടറിന്റെ ഡെസ്ക്ടോപ്പിലേക്ക് സേവ് ചെയ്യുക.  ഈ ഫയലിനെ അവിടെ തന്നെ  Extract ചെയ്യുക. ലഭിക്കുന്ന ഫോള്‍ഡര്‍ തുറക്കുമ്പോള്‍ ലഭിക്കുന്ന freedom.sh എന്ന ഫയലിന് ആവശ്യമായ executable permission നല്‍കി ഇതില്‍ Double Click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.. ഇന്‍സ്റ്റലേഷന് ശേഷം Application - Education - ICT_Protractor എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. തുറന്ന് വരുന്ന ജാലകത്തിലെ Try It എന്ന ബട്ടണില്‍ അമര്‍ത്തുക തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തിലെ OK ബട്ടണ്‍ അമര്‍ത്തിയാല്‍ Geogebra ജാലകം തുറന്ന് വരും. ഇതിലെ സഹായം എന്നതില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ലഭിക്കുന്ന പരിശീലിക്കാം എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നിര്‍ദ്ദേശങ്ങളഅ‍ക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കുക. Protractor കോണളവുകള്‍ കണ്ടെത്തുന്നതിന് എങ്ങനെ ഉപയോഗിക്കണം എന്ന അടിസ്ഥാന ആശയം എത്തിക്കുന്നതിന് സഹായകരമാവുന്ന ഈ പോസ്റ്റ് നമുക്കയച്ച് തന്ന TSNMHSS Kundoorkkunnuലെ IT Clubനും അവിടുത്തെ എസ് ഐ ടി സി ആയ ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ബ്ലോഗിന്റെ നന്ദി
Click Here to Download Digital Protractor.tar.gz

Post a Comment

Previous Post Next Post