സംസ്ഥാനത്തെ
സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ നിയമനാംഗീകാരമുള്ള അധ്യാപകര്‍ 2017-18
അധ്യയന വര്‍ഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കാന്‍
ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി
കുറച്ച് സര്‍ക്കാര്‍ ഉത്തരവായി.
അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുന്നതുവഴി പുനര്‍വിന്യസിക്കപ്പെട്ട
അധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചുവിളിക്കും. എന്നാല്‍ അനുപാതം
കുറയ്ക്കുന്നതിലൂടെ സ്‌കൂളുകളില്‍ അധിക തസ്തികകള്‍ സൃഷ്ടിച്ച് പുതിയ
നിയമനം അനുവദിക്കില്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോള്‍ ഹൈസ്‌കൂള്‍
അസിസ്റ്റന്റ് (കോര്‍ സബ്ജക്ട്) ന്റെ കാര്യത്തില്‍ നിര്‍ദ്ദിഷ്ട വിഷയാനുപാതം
കര്‍ശനമായി പാലിക്കണം. ഭാഷാധ്യാപകരെ നിലനിര്‍ത്താനും മേല്‍പറഞ്ഞ അനുപാതം
അനുവദിക്കാം. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകളില്‍ അധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം 1:30 ഉം, ആറു മുതല്‍ എട്ടു വരെ ക്ലാസ്സുകളില്‍ 1:35 ഉം ആയി
സര്‍ക്കാര്‍ നേരത്തെ ഉത്തരവായിരുന്നു.
Click Here to Download the Circular
Click Here to Download the Circular