അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

OBC Pre-Metric Scholarshipന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവരും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ അധികരിക്കാത്തവരുമായ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുളള നിര്‍ദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. അപേക്ഷകള്‍ പൂരിപ്പിച്ച് നവംബര്‍ 30 ന് മുമ്പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികൃതര്‍ ഡിസംബര്‍ 15-നകം ഡാറ്റാ എന്‍ട്രി നടത്തണമെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ :obcdirectorate@gmail.com.

OBC Prematric Scholarship Notification 2016-17

Post a Comment

Previous Post Next Post