അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

MY GIF- ഗണിത പഠന പ്രവര്‍ത്തനങ്ങള്‍

      


പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ തൊടുവരകള്‍ എന്ന അധ്യായവുമായി ബന്ധപ്പെട്ട് പാഠപുസ്തകത്തിലെ 156 പേജിലെ പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം gif രൂപത്തിലുള്ള ഫയലുകളാക്കി നല്‍കിയിരിക്കുന്നത് ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ചുവടെ തന്നിരിക്കുന്ന deb ഫയലിലെ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം റൈറ്റ്ക്ലിക്ക് ചെയ്ത് open with gdebi package installer വഴി ഈ ഫയലുകളെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. തുടര്‍ന്ന് Application-> Education -> mygif എന്ന ക്രമത്തില്‍ തുറന്ന് ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതുമാണ്. ഇടത് വശത്ത് നിന്നും ആവശ്യമായ gif ഫയല്‍ തിരഞ്ഞെടുത്തതിന് ശേഷം വലത് വശത്ത് ദൃശ്യമാകുന്ന ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുന്നതോടെ നമുക്കാവശ്യമായ ഉത്തരം ലഭിക്കുന്നതിന് തുറന്ന് വരുന്ന പേജിലെ File -> Play എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കാം. വളരെ ലളിതമായ രീതിയില്‍ ഈ പ്രശ്‌നങ്ങളുടെ നിര്‍ദ്ധാരണം അവതരിപ്പിച്ച ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
           ഇതോടൊപ്പം ഇതേ പേജിലെ തന്നെ (പേജ് 156) അവസാന ചോദ്യത്തിന്റെ നിര്‍ദ്ധാരണം ജിയോജിബ്രയുടെ സഹായത്തോടെ അവതരിപ്പിച്ചതാണ് രണ്ടാമത്തെ ഫയലായി ചുവടെ നല്‍കിയിരിക്കുന്നത്. രണ്ട് പ്രവര്‍ത്തനങ്ങളും ഈ അധ്യായത്തിന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാണ്.

തൊടുവരകള്‍ എന്ന പാഠഭാഗത്തിലെ gif ചിത്രഫയലുകള്‍ ഇവിടെ
പേജ് 156ലെ അവസാനപ്രവര്‍ത്തനം ജിയോജിബ്ര രൂപത്തില്‍ ഇവിടെ

Post a Comment

Previous Post Next Post