അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

    സംസ്ഥാനത്തെ മുന്നോക്ക (സംവരണേതര) സമുദായങ്ങളില്‍ പ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) നടപ്പാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് അര്‍ഹരായവരില്‍ നിന്നും 2016-17 വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്ല്യു.എ) സി.എസ്, ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswcfc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15.

Post a Comment

Previous Post Next Post