ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ICT സാധ്യതകള്‍ : ഗണിതം ഭാഗം II



പുതിയ പാഠപുസ്തകത്തിലെ ഐ സി ടി സാധ്യതകള്‍ പരിചയപ്പടുത്തുന്ന ഈ പരമ്പരയിലെ 9,10 ക്ലാസുകളിലെ അധ്യായവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത് കുണ്ടൂര്‍ക്കുന്ന് സ്കൂളിലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രയോജനപ്രദമാണെന്ന് ഗണിതാധ്യാപകര്‍ സമ്മതിക്കുന്നു. പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങളെ കളികളുടെ രൂപത്തില്‍ ചെയ്ത് പരിശീലിക്കുന്നതിന് സഹായകരമായ മാര്‍ഗങ്ങളാണ് ഇവിടെ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ഉബുണ്ടു 10.04ലും 14.04ലും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. 10.04ല്‍ ഉപയോഗിക്കുന്നവര്‍ ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഡബിള്‍ ക്ലിക്ക് ചെയ്താല്‍ മതി. എന്നാല്‍ 14.04ല്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അതിലായുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം Right Click ചെയ്ത് gdebi package installer വഴി ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് Application-> Universal Access എന്ന മെനു വഴി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
 പത്താം ക്ലാസിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന അധ്യായത്തിലെ പ്രവര്‍ത്തനങ്ങളാണ് അവതരിപ്പിക്കുന്നതിലെ ആദ്യ പ്രവര്‍ത്തനം. ഇതോടൊപ്പം തന്നെ ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിലെ തുല്യപരപ്പളവുള്ള ത്രികോണങ്ങള്‍ എന്നിവ വരക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ gif imageകളായും നല്‍കിയിരിക്കുന്നു. ചുവടെയുള്ള ലിങ്കുകള്‍ വഴി ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
പത്താം ക്ലാസിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ (Ubuntu 10.04) ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
പത്താം ക്ലാസിലെ രണ്ടാം കൃതി സമവാക്യങ്ങള്‍ എന്ന അധ്യായത്തിലെ പ്രവര്‍ത്തനങ്ങള്‍ (Ubuntu 14.04) ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ഒമ്പതാം ക്ലാസിലെ തുല്യ പരപ്പളവുള്ള ത്രികോണങ്ങള്‍ എന്ന അധ്യായത്തിലെ ത്രികോണങ്ങളുടെ gif ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post