അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

തെരഞ്ഞെടുപ്പ് ഫലമറിയാന്‍ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ്


സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ തല്‍സമയം അറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്ത 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി PRD ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭിക്ക. അന്തിമ ഫലപ്രഖ്യപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ് , സീറ്റ് നില എന്നിവ പി ആര്‍ ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ്‌നില, ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ട് തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും. വാര്‍ത്തകളുടെ അപ്‌ഡേറ്റുകളും ഓരോ പത്തുമിനിട്ടിനിടയിലും റേഡിയോ ബുളളറ്റിനുകള്‍ എന്നിവയും വോട്ടെടുപ്പു സംബന്ധിച്ച് വിവരങ്ങള്‍ ക്യത്യതയോടെ ഉപയോക്താക്കള്‍ക്കെത്തിക്കും. വോട്ടെണ്ണല്‍ ദിവസമായ 19 ന് രാവിലെ 8 മണിമുതല്‍ ഈ സേവനം ലഭ്യമാകും ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (NIC) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തെരഞ്ഞെടുപ്പു കമ്മീഷനുമായി സഹകരിച്ചാണ് പി ആര്‍ ഡി ലൈവ് വോട്ടെടുപ്പു പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നത. അന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള സ്മാര്‍ട്ട് ഫോണില്‍ PRDLIVE ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ആപ്പ് തയ്യാറാക്കിയിട്ടുള്ളത്

Post a Comment

Previous Post Next Post