LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SSLC ഫലം ഇവിടെ


ഈ വര്‍ഷത്തെ SSLC ഫലം പ്രഖ്യാപിച്ചു. വിജയശതമാനം 96.59%. 100 ശതമാനം വിജയം 1207 സ്കൂളുകള്‍ക്ക് . വിജയശതമാനത്തില്‍ മുന്നില്‍  പത്തനംതിട്ട ജില്ലയും ഏറ്റവും പിന്നില്‍ വയനാട് ജില്ലയുമാണ്.പാലക്കാട് ജില്ല പതിമൂന്നാം സ്ഥാനത്ത് വിദ്യാഭ്യാസജില്ലകളില്‍ മൂവാറ്റുപുഴ മുന്നിലും പിന്നില്‍ വയനാട് വിദ്യാഭ്യാസജില്ലയാണ് . 22879  കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു.ഈ വര്‍ഷം മോഡറേഷന്‍ നല്‍കിയിട്ടില്ല.
       SAY പരീക്ഷ മെയ് 23 മുതല്‍ 27 വരെ . രണ്ട് വിഷയങ്ങളില്‍ വരെ തോറ്റവര്‍ക്ക് സേ പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനുള്ള അപേക്ഷകള്‍ മെയ് പത്ത് മുതല്‍ സ്വീകരിക്കുന്നതാണെന്ന് DPI. മാര്‍ക്ക് ലിസ്റ്റുകള്‍ മെയ് നാലാം വാരത്തോടെ വിദ്യാലയങ്ങളിലെത്തും. Revaluation/Scruitiny/Photocopy എന്നിവക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 28 മുതല്‍ മെയ് നാല് വരെ സമര്‍പ്പിക്കണം

റീവാല്യുവേഷന്‍,ഫോട്ടോകോപ്പി,സ്ക്രൂട്ടിണി ഇവക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ

SSLC 2016 സമ്പൂര്‍ണ്ണ വിശകലനം ഇവിടെ 

Post a Comment

Previous Post Next Post